NEWS

യു‍ഡിഎഫിലേക്ക് ഒരു രാഷ്ട്രീയ പാർട്ടിയേയും ഇപ്പോൾ ക്ഷണിച്ചിട്ടില്ല: പി.എം.എ.സലാം


കോഴിക്കോട് ∙ യുഡിഎഫിലേക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയെയും ഇപ്പോൾ ക്ഷണിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം. സിപിഐയെ പിന്തുണച്ച് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് എഴുതിയ ലേഖനത്തിൽ മുന്നണിയിലേക്ക് ക്ഷണമുണ്ടെന്ന സൂചനയുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിശകലനമാണ് ചെയ്തത്. എല്ലാ രാഷ്ട്രീയ പാർട്ടികളും അത് ചെയ്യും. മാധ്യമങ്ങൾക്ക് അതിനുള്ള അവകാശമെങ്കിലും ഞങ്ങൾക്ക് അനുവദിച്ചു തന്നുകൂടെ. ഇടതുമുന്നണിയിൽ സിപിഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിൽ ഉള്ളത്. ഞങ്ങളുടെ അഭിപ്രായത്തിൽ എൽഡിഎഫിനുള്ളിൽ സിപിഐ നിൽക്കുന്നത് പൊരിവെയിലത്താണ്. ആ ഘടകകക്ഷികൾ അവരുടെ അഭിപ്രായം പറയുമ്പോൾ യുഡിഎഫിന് ഇടപെടേണ്ടതാണെങ്കിൽ ഞങ്ങൾ അത് ആലോചിക്കും. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാൻ സമാനമനസ്കരായ ആളുകളെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പലതവണ ക്ഷണിച്ചിരുന്നു. ഇനിയിപ്പോൾ കാര്യങ്ങൾ പരിശോധിച്ച് ചെയ്യാൻ സമയമുണ്ട്. സിപിഐ വിട്ടുവന്നാൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകരില്ലേ എന്ന ചോദ്യത്തിന് തകരാൻ ഇപ്പോൾ അതിന് അടിത്തറയുണ്ടോ, ഇല്ലാത്ത അടിത്തറ എങ്ങനെയാണ് തകരുക എന്നായിരുന്നു മറുപടി.


Fashion ⏭️

Back to top button