NEWS
മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

ചേന്തി അനിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തട്ടിക്കയറിയ സംഭവത്തിൽ ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. കെപിസിസി നിർദേശപ്രകാരം ഡിസിസി അദ്ധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്.
ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും ശക്തമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. . വിഷയം വിലയിരുത്തിയശേഷമാണ് ഡിസിസി അംഗവും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. സാധാരണഗതിയിൽ നേതാക്കൾക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ സമയപരിധി വ്യക്തമാക്കാറുണ്ടെങ്കിലും ചേന്തി അനിലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല.


