SPORTS
ഡ്രസിങ് റൂം ടെന്റുകളിൽ, ശുചിമുറി 500 മീറ്റർ അകലെ! സൂപ്പര്‍ താരങ്ങളെ എങ്ങനെ ജപ്പാനിലേക്ക് അയക്കും?

മുംബൈ∙ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ഇന്ത്യ ‘രണ്ടാംനിര’ ക്രിക്കറ്റ് ടീമിനെ അയക്കാൻ സാധ്യത. സെപ്റ്റംബർ 19 മുതൽ ജപ്പാനിലെ ഐച്ചി– നഗോയ നഗരങ്ങളിലാണ് ഏഷ്യൻ ഗെയിംസിനു തുടക്കമാകുന്നത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെയാണ് പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നടക്കേണ്ടത്. സെപ്റ്റംബർ 17 മുതൽ 22 വരെ വനിതാ ക്രിക്കറ്റ് പോരാട്ടങ്ങളും നടക്കും. ക്രിക്കറ്റ് ടീമുകൾക്കുള്ള താമസ സൗകര്യങ്ങളിൽ അടക്കം ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അതൃപ്തി അറിയിച്ചിട്ടുണ്ട്. സൗകര്യങ്ങൾ വീണ്ടും പരിശോധിക്കാൻ ബിസിസിഐ പ്രത്യേക പ്രതിനിധിയെ ജപ്പാനിലേക്ക് അയക്കും.2023 ൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ഉയർന്ന റേറ്റിങ് ഉള്ള ഇന്ത്യ സ്വര്‍ണമെഡൽ സ്വന്തമാക്കുകയായിരുന്നു. ശ്രേയസ് അയ്യർ നയിക്കുന്ന ട്വന്റി20 ടീമിൽ പ്രധാന താരങ്ങളെല്ലാവരുമുണ്ട്. ഹർമൻപ്രീത് കൗർ നയിക്കുന്ന വനിതാ ടീമിലും മുൻനിര താരങ്ങളാണുള്ളത്.
Auto ⏭️


