NEWS

ജോലി പോകുമോ! സ്പെഷൽ ട്രെയിൻ ഇല്ല, ബസിൽ സീറ്റുമില്ല; ഓണം കഴിഞ്ഞു, തിരിച്ച് എങ്ങനെ പോകും?


ആലപ്പുഴ ∙ ഓണാഘോഷം കഴിഞ്ഞു മറ്റു സംസ്ഥാനങ്ങളിലെ ജോലി സ്ഥലങ്ങളിലേക്കു തിരികെ പോകാൻ സ്പെഷൽ ട്രെയിനുകൾ ഇല്ലാതെ ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർ പ്രതിസന്ധിയിൽ. ഓണക്കാല തിരക്ക് പരിഗണിച്ച് ആലപ്പുഴ തീരദേശ പാത വഴി പ്രത്യേക ട്രെയിനുകൾ അനുവദിക്കാത്തതാണ് യാത്രാ ദുരിതം ഇരട്ടിയാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഓണത്തിനു നാട്ടിലെത്തിയ ഒട്ടേറെ കുടുംബങ്ങളാണ് തിരികെ പോകാൻ കഴിയാതെ വലയുന്നത്.ആലപ്പുഴ ടൗണിൽനിന്നുള്ള യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകൾ കയറണമെങ്കിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളെയോ എറണാകുളം, കോട്ടയം ജില്ലകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഓണത്തിനു തീരദേശ പാത വഴി പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ ആലോചിച്ചിരുന്നതായാണ് വിവരം. എന്നാൽ അവസാന നിമിഷം ഇവ കോട്ടയം വഴി തിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ വർഷം ആലപ്പുഴ വഴി ഒരു സ്പെഷൽ ട്രെയിൻ ഓടിച്ചിരുന്നെങ്കിൽ ഇത്തവണ അതുപോലും ഉണ്ടായില്ല.∙ ജോലി പോകുമോ!


Fashion ⏭️

Back to top button