SPORTS

‘സംപ്രേക്ഷണം ചെയ്താൽ ഗ്രൗണ്ടിൽ ഇറങ്ങില്ല’: പാക്ക് ഭീഷണി വകവയ്ക്കാതെ സ്കൈ സ്പോർട്സ്; അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


ലണ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ബഹിഷ്കരണം ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം, ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ഇമ്രാന്‍ ഖാന്‍റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഇംഗ്ലണ്ടിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്കൈ സ്പോർട്സിനോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മത്സരം ബഹിഷ്കരിക്കുമെന്നും പിസിബി ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. എന്നാൽ ഈ ഭീഷണികൾ അവഗണിച്ച് സ്കൈ സ്പോർട്സ്, മുൻ നിശ്ചയ പ്രകാരം തന്നെ അഭിമുഖം സംപ്രേഷണം ചെയ്തു.ടെസ്റ്റ് മത്സരത്തിനിടെ ഇമ്രാൻ ഖാന്റെ മക്കൾക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നതിന് തടയുന്നതിനായിരുന്നു പിസിബിയുടെ നടപടിയെന്ന് ക്രിക്ഇൻഫോ, ദ് ഗാർഡിയൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാന് ചികിത്സ നിഷേധിക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് വിവിധ ടീമുകളുടെ മുൻ ക്യാപ്റ്റന്മാർ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഇതുവരെ ആകെ രണ്ടു കത്തുകളാണ് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ കത്ത് ഫെബ്രുവരിയിലാണ് അയച്ചത്. എന്നാൽ അത് പ്രതീക്ഷിച്ച മാറ്റമൊന്നും ഉണ്ടാക്കിയില്ല. ഈ ആഴ്ച ആദ്യമാണ് രണ്ടാമത്തെ കത്ത് അയച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇമ്രാനെ വീണ്ടും അഡിയാല ജയിലിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇമ്രാനെ കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അര്‍ധരാത്രിയിലെ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ ഇമ്രാനെ തിരികെ സെല്ലിലുമെത്തിച്ചു.


Auto ⏭️

Back to top button