SPORTS

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടം ഫൈനലിൽ?


ഏഷ്യൻ ഗെയിംസിലെ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരമുണ്ടാകുമോ? പുരുഷ, വനിത വിഭാഗങ്ങളിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കണമെങ്കിൽ അതു ഫൈനലിലോ ലൂസേഴ്സ് ഫൈനലിലോ മാത്രം. സെമിഫൈനൽ വരെ ഇരുടീമുകളും നേർക്കുനേർ വരാത്ത രീതിയിലാണു ക്രിക്കറ്റ് മത്സരക്രമം.8 രാജ്യങ്ങൾ മാത്രം പങ്കെടുക്കുന്ന വനിതാ വിഭാഗത്തിൽ സെപ്റ്റംബർ 18നു ജപ്പാനെതിരെയാണു ഇന്ത്യയുടെ ക്വാർട്ടർ മത്സരം. സെമിഫൈനൽ 20നും ഫൈനൽ 22നും. പുരുഷ, വനിതാ വിഭാഗങ്ങളിൽ നിലവിലെ ചാംപ്യൻമാരാണ് ഇന്ത്യ. ശ്രേയസ് അയ്യരും ഹർമൻപ്രീത് കൗറുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്മാർ. സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്.


Auto ⏭️

Back to top button