NEWS
കണ്ണീരിലാഴ്ത്തി യാത്രയയപ്പ്: കൊല്ലപ്പെട്ട പ്രവാസിക്ക് വിട നൽകി സൗദി, സംസ്കാരത്തിൽ പങ്കെടുത്ത് ഇന്ത്യൻ സ്ഥാനപതിയും

റിയാദ്∙ സൗദി അറേബ്യയിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ ഭൗതികശരീരം റിയാദിൽ സംസ്കരിച്ചു. ഈ മാസം 10നുണ്ടായ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ മുഹമ്മദ് യൂസഫ് അലിയുടെ സംസ്കാര ചടങ്ങുകൾ കുടുംബത്തിന്റെ ആഗ്രഹപ്രകാരം 12ന് കബറടക്കിയതായി റിയാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം സ്ഥിരീകരിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതിയും ഉദ്യോഗസ്ഥരും പങ്കെടുത്തു.ആക്രമണത്തിൽ പരുക്ക് പറ്റിയ മറ്റ് എട്ട് ഇന്ത്യക്കാരിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) നാല് പേർ ജനറൽ വാർഡിലും ചികിത്സയിലാണ്. മൂന്ന് പേർ ആശുപത്രി വിട്ടു. പരുക്ക് പറ്റിയവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ആശുപത്രികൾ സന്ദർശിച്ചു വരുന്നുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദിയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യോമാക്രമണ മുന്നറിയിപ്പുള്ളപ്പോൾ വീടുകൾക്കുള്ളിൽ തന്നെ തുടരാനും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും നിർദേശമുണ്ട്. സംഭവങ്ങളുടെ ദൃശ്യങ്ങളോ വ്യാജ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്നും സ്ഥാനപതി കാര്യാലയം മുന്നറിയിപ്പ് നൽകി.
Fashion ⏭️




