AUTO

ഏഥർ പുതിയ സ്കൂട്ടർ കൊണാർക്ക്, ലോഞ്ച് ഉടൻ


ഏഥറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ കൊണാർക്ക് ആഗസ്റ്റ് 29 ന് അനാവരണം ചെയ്യും. ബെംഗളൂരുവിൽ നടക്കാൻപോകുന്ന ഏഥർ കംമ്യൂണിറ്റി ഡെ 2026 ൽ പുതിയ സ്കൂട്ടർ അവതരിപ്പിക്കും. റീലീസിനു മുൻപായി കൊണാർക്കിന്റെ ടീസർ വിഡിയോ കമ്പനി പുറത്തു വിട്ടിരുന്നു. ഏഥറിന്റെ ഏറ്റവും പുതിയ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി ഡിസൈൻ ചെയ്ത ആദ്യ മോഡലാണ് കൊണാർക്ക്. ഹാൻഡിൽബാർ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, വലിയ എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, പ്രകാശിക്കുന്ന ഏഥർ ലോഗോ, എന്നിവ ടീസറിൽ കാണാം. വലിയ സിംഗിൾ പീസ് സീറ്റ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് , സ്ലിം എൽഇഡി ടെയിൽ ലാംപ് എന്നിവയും പുതിയ മോഡലിന്റെ ഡിസൈൻ സവിശേഷതകളാണ്. ഇഎൽ പ്ലാറ്റ്ഫോംഭാവയിൽ സ്കൂട്ടർ മേഖലയിൽ ഏഥറിന്റെ കുതിപ്പിന് കരുത്തേകുന്നതിനായി പുതിയ പ്ലാറ്റ്ഫോം 2025 ലെ ഏഥർ കമ്യൂണിറ്റി ഡെയിലാണ് അവതരിപ്പിച്ചത്. ഏഥർ സ്കൂട്ടറുകളുടെ നട്ടെല്ലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ത വലിപ്പത്തിലും ഘടനയിലുമുള്ള സ്കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിർമിക്കാം. 26 ലക്ഷം കിമോമീറ്റർ ഫീൽഡ് ഡാറ്റയുടെ സഹായത്തോടെയാണ് ഈ പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. മോണോഷോക്ക് സസ്പെൻഷൻ സംവധാനത്തിലുള്ള വാഹനങ്ങൾ, വിവിധ ടയർ സൈസിലുള്ള മോഡലുകൾ എന്നിവ ഭാവിയിൽ പ്രതീക്ഷിക്കാം. ബജറ്റ് ഫ്രണ്ട്‌ലി സ്കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി അവതരിപ്പിച്ചേക്കും. ഒരേ സമയം വ്യത്യസ്ത വിഭാഗത്തിലുള്ള ബോഡി ടൈപ്പും ബാറ്ററി പാക്കുകളും ഉൾക്കൊള്ളാൻ കഴിയും. കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാനും അസംബിൾ ചെയ്യാനും പറ്റും. ഈ പ്ലാറ്റ്ഫോമിൽ 15% വേഗത്തിൽ അസംബ്ലിങ് സാധ്യമാകും. രണ്ടിരട്ടി വേഗത്തിൽ സർവീസിങും ചെയ്യാം. പിരിയോഡിക് സർവീസ് 10,000 കിമീ ആണ്. പുതിയ പ്ലാറ്റ്ഫോമിൽ മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഏഥർ ഒരുക്കുന്നത്. ബ്രേക്കിങ് ഡിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കുന്ന അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം ഇതിലുണ്ടാകും. അതുപോലെ ഇലക്ട്രിക് മോട്ടറുമായി ബന്ധിപ്പിക്കുന്ന ഓൺബോർഡ് ചാർജർ കൺട്രോൾ സംവിധാനം ഉണ്ടാകുമെന്നതിനാൽ പോർട്ടബിൾ ചാർജർ കൊണ്ടുനടക്കേണ്ടതില്ല. ബജറ്റ് ഫ്രണ്ട്‌ലി മോഡൽനിലവിലെ ഏഥർ മോഡലുകളേക്കാൾ വിലക്കുറവിലാകും കൊണാർക്ക് എത്തുക. വിപണിയിൽ കടുത്ത മത്സരമുള്ളതിനാൽ ബജറ്റ് സ്കൂട്ടർ സെഗ്‌മന്റിലേക്ക് എൻട്രി ചെയ്യണമെങ്കിൽ മത്സരാധിഷ്ഠിത വില നൽകിയേ മതിയാകൂ. ഏകദേശം 1 ലക്ഷം രൂപ മുതൽ 1.40 ലക്ഷം വരെ വില പ്രതീക്ഷിക്കാം. മറ്റു മോഡലുകളിൽ ഉള്ളതുപോലെ ബാസ് (ബാറ്ററി–ആസ്–എ–സർവീസ്) സബ്സ്ക്രിപ്ഷനും ഏഥർ ആരംഭിച്ചേക്കും.


Sports ⏭️

Back to top button