NEWS
‘അട്ടിമറി’ സർവീസ്: രണ്ടാം കെഎഎസ്; അഭിമുഖസംഘത്തെ നിയോഗിച്ചതിൽ ക്രമക്കേട്

തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രണ്ടാം ബാച്ചിലേക്കുള്ള പിഎസ്സി അഭിമുഖസംഘത്തെ നിയോഗിച്ചതിലും ക്രമക്കേട്. വേണ്ടപ്പെട്ടവരെയും യോഗ്യത കുറഞ്ഞവരെയുമാണ് 3 അഭിമുഖ സംഘങ്ങളിൽ ഉൾപ്പെടുത്തിയത്. പിഎസ്സി അംഗങ്ങൾക്കിടയിൽത്തന്നെ ഇതിൽ കടുത്ത എതിർപ്പുണ്ടായെങ്കിലും ചെയർമാൻ അതെല്ലാം അവഗണിച്ചെന്നാണു വിവരം.ഒരു അഭിമുഖത്തിനു മുന്നോടിയായി ഉദ്യോഗാർഥികളുടെ പരീക്ഷയിലെ മാർക്ക് ചട്ടവിരുദ്ധമായി മുൻകൂട്ടി അറിയാൻ ശ്രമം നടന്നതായി ആരോപണമുയർന്നിരുന്നു. അഭിമുഖത്തിനിടെ ചില ഉദ്യോഗാർഥികൾക്കു മാർക്ക് കൂട്ടിനൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്, സർക്കാർ പ്രതിനിധിയായെത്തിയ ഉന്നത ഉദ്യോഗസ്ഥ എതിർപ്പ് അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതായും ആരോപണം ഉയർന്നിരുന്നു.
Fashion ⏭️


