LIFESTYLE
ലക്ഷ്വറി ഇനി സ്വപ്നമല്ല, സമാനതകളില്ലാത്ത സ്വപ്നഭവനം ഒരുക്കി ഐ ക്ലൗഡ് ഹോംസ്

അത്യാവശ്യ സൗകര്യങ്ങളിൽ താമസിക്കാനുള്ള ഇടം ഒരുക്കുക എന്നതിനപ്പുറത്തേക്ക് വീടുകളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇന്ന് മാറിക്കഴിഞ്ഞു. സുരക്ഷിതമായ അന്തരീക്ഷം, മികച്ച കണക്ടിവിറ്റി, ആധുനിക സൗകര്യങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, ദീർഘകാല മൂല്യവർധന എന്നിവയെല്ലാം ഒരുമിച്ച് നൽകുന്ന ഒരു കമ്മ്യൂണിറ്റിയെയാണ് ഇന്ന് ആളുകൾ തേടുന്നത്. കാലത്തിന്റെ ഈ മാറ്റങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട്, വേറിട്ട ജീവിതശൈലി ഉറപ്പുനൽകിയാണ്, തിരുവനന്തപുരം നഗരത്തിന്റെ ഭവന മേഖലയെ മറ്റൊരുതലത്തിലേക്ക് ഐ ക്ലൗഡ് ഹോംസ് ഉയർത്തിയിരിക്കുന്നത്. ‘തലസ്ഥാനനഗരിയിൽ ബൃഹത്തായ വില്ലാ പ്രൊജക്ടുകൾ ഒരുക്കിയ ബിൽഡർ’ എന്ന വിശേഷണം ഐ ക്ലൗഡിന് മാത്രം സ്വന്തമാണ്.വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം, നൽകുന്ന പണത്തിന് കൃത്യമായ മൂല്യം, സുഖസൗകര്യം ഉറപ്പുനൽകുന്ന അന്തരീക്ഷം, മനോഹരമായ നിർമാണ ശൈലി എന്നിവയെല്ലാമാണ് ഐ ക്ലൗഡ് പ്രോജക്ട്സിന്റെ മുഖമുദ്ര. നഗരങ്ങളിലെ കമ്മ്യൂണിറ്റി ജീവിതശൈലിയുടെ എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തികൊണ്ടാണ് ഐ ക്ലൗഡ് പ്രോജക്ട്സ് ഒരുക്കിയിരിക്കുന്നത്. 2012 ൽ തിരുവനന്തപുരം ആസ്ഥാനമാക്കി ആരംഭിച്ച ഐ ക്ലൗഡ് ഹോംസ്, വ്യക്തിഗത യൂണിറ്റുകൾക്കുള്ള ജനപ്രീതി തിരിച്ചറിഞ്ഞാണ് വില്ല നിർമാണ മേഖലയിൽ ചുവടുവച്ചത്. ഇന്ന് തിരുവനന്തപുരത്തെ ഏറ്റവും മികച്ച ലൊക്കേഷനുകളിൽ കണ്ടമ്പററി വാസ്തുവിദ്യാ ശൈലി, ലോകോത്തര സൗകര്യങ്ങൾ, സമാനതകളില്ലാത്ത സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുന്ന അഞ്ച് വില്ല പ്രോജക്ടുകളും മൂന്ന് അപ്പാർട്ട്മെൻ്റ് പ്രോജക്ടുകളുമാണ് ഐ ക്ലൗഡ് ഒരുക്കിയിരിക്കുന്നത്. സ്റ്റോറീസ് ഇൻ ദ സ്കൈ ഐ ക്ലൗഡിന്റെ ഫ്ലാഗ്ഷിപ്പ് അപ്പാർട്ട്മെൻ്റ് സംരംഭമായ ‘സ്റ്റോറീസ് ഇൻ ദ സ്കൈ’ തിരുവനന്തപുരത്ത് ഏറ്റവും വേഗതയിൽ വികസനം നടന്നുകൊണ്ടിരിക്കുന്ന ആക്കുളം – അലത്തറ റോഡിലാണ് സ്ഥിതിചെയ്യുന്നത്. പങ്കിടുന്ന ചുവരുകൾ ഇല്ല എന്നതിനാൽ പരമാവധി സ്വകാര്യത ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതിയിലെ അപ്പാർട്ട്മെന്റുകളുടെ രൂപകൽപന. സ്റ്റാഗേർഡ് ബാൽക്കണി ഡിസൈൻ ഉൾപ്പെടുത്തുന്ന തിരുവനന്തപുരത്തെ ആദ്യ ഭവനപദ്ധതിയാണിത്. പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാനും സ്വാഭാവിക വെളിച്ചവും വായവും ധാരാളമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ ഡിസൈനിങ് സഹായിക്കുന്നു. ഔട്ട്ഡോർ സ്വിമ്മിങ് പൂൾ, എസി ഫിറ്റ്നസ് സെന്റർ, ഓപ്പൺ ജിം , ബില്ലിയാർഡ്സ് പൂൾ ടേബിൾ, ടേബിൾ ടെന്നീസ് കോർട്ട്, പ്രത്യേകമായ കമ്മ്യൂണിറ്റി സ്പേസുകൾ എന്നിവയെല്ലാം ഈ പ്രോജക്ടിൽ ഉൾപ്പെടുന്നുണ്ട്. വെയർ ഡ്രീംസ് ബിഗിൻ പട്ടം -കേശവദാസപുരം റോഡ്, കേശവദാസപുരം- ഉള്ളൂർ റോഡ്, മെഡിക്കൽ കോളേജ് റോഡ്, കോസ്മോസ് ലെയിൻ തുടങ്ങി തിരുവനന്തപുരം നഗരത്തിലെ സുപ്രധാന റോഡുകളുമായി എല്ലാമുള്ള കണക്ടിവിറ്റിയാണ് ഈ പ്രൊജക്ടിന്റെ എടുത്തു പറയേണ്ട പ്രത്യേകത. പട്ടം – ചാലക്കുഴി റോഡിൽ സ്ഥിതിചെയ്യുന്ന ഈ അപ്പാർട്ട്മെൻ്റ് പ്രൊജക്ടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ തന്നെ നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയുണ്ട്. ഇതിനുപുറമേ സർക്കാർ സ്ഥാപനങ്ങൾ, ഐടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും വളരെ വേഗത്തിൽ എത്തിച്ചേരാം. രണ്ട്, മൂന്ന്, നാല് ബി എച്ച് കെ അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന ഈ പ്രൊജക്ട്, വിശാലമായ സ്ഥലവിസ്തൃതിയോടെ, ആധുനിക കുടുംബങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞറിഞ്ഞുകൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Cinema ⏭️


