SPORTS

സച്ചിന്റെ അർധസെഞ്ചറിയിൽ മിന്നി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; കൊല്ലം സെയിലേഴ്സിന് 190 റൺസ് വിജയലക്ഷ്യം


തിരുവനന്തപുരം∙ കെസിഎലിലെ രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയിലേഴ്സിന് 190 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 189 റൺസെടുത്തത്. ആറാം വിക്കറ്റിൽ സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്.ഇഴഞ്ഞുനീങ്ങിയ കൊച്ചിയുടെ ഇന്നിങ്സിന് വേഗത കൈവന്നത് ആറാം വിക്കറ്റിൽ സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ഒത്തുചേർന്നതോടെയാണ്. അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തുകളിൽനിന്ന് 58 റൺസും കാർത്തിക് ബി. നായർ 17 പന്തുകളിൽ 38 റൺസും നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സും നേടിയ സച്ചിൻ 28 പന്തുകളിൽനിന്നാണ് അർധസെഞ്ചറി തികച്ചത്. ഒരു ബൗണ്ടറിയും നാല് സിക്സുമടങ്ങുന്നതായിരുന്നു കാർത്തിക്കിന്റെ ഇന്നിങ്സ്. കൊല്ലം സെയിലേഴ്സിനു വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.


Auto ⏭️

Back to top button