SPORTS
കേരളത്തിന്റെ നട്ടെല്ലായ മൂന്നു പേർ ഒരുമിച്ചു, ആരും വിറയ്ക്കുന്ന ആലപ്പി സീനിയേഴ്സ്

തിരുവനന്തപുരം∙ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന- കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി കേരള സീനിയർ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായ ഈ 3 സൂപ്പർ താരങ്ങളും കെസിഎലിൽ സംഗമിക്കുന്ന ടീമാണ് ആലപ്പി റിപ്പിൾസ്. ആദ്യ 2 സീസണുകളിലും പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായി നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായ ടീം പക്ഷേ, ഇത്തവണ ആ ചരിത്രം തിരുത്താൻ ഉറച്ചാണ് കച്ചമുറുക്കുന്നത്. ആദ്യ സീസണിൽ ചാംപ്യന്മാരും നിലവിൽ റണ്ണറപ്പുമായ കൊല്ലം സെയിലേഴ്സിനെ നയിച്ച സച്ചിൻ ബേബിയെ താര ലേലത്തിലൂടെ സ്വന്തമാക്കിയ റിപ്പിൾസ്, അദ്ദേഹത്തെയാണ് പുതിയ നായകനാക്കിയിരിക്കുന്നത്. മുൻ സീസണുകളിൽ ടീമിനെ നയിച്ച മുഹമ്മദ് അസ്ഹറുദ്ദീനാണ് വൈസ് ക്യാപ്റ്റൻ.
Auto ⏭️


