NEWS

‘പ്രൈവറ്റ് ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കരുതെന്ന് കത്തു നൽകി’; പാലാ നഗരസഭാ സമ്മേളനവേദി മാറ്റേണ്ടി വന്ന ക്ഷീണത്തിൽ സിപിഎം


പാലാ ∙ നഗരസഭാ ഭരണപക്ഷത്തെ ഒരു വിഭാഗം തടയിട്ടതോടെ സമ്മേളനവേദി മാറ്റേണ്ടി വന്ന ക്ഷീണത്തിൽ സിപിഎം. ഇക്കാര്യത്തിൽ ഇടപെടൽ നടത്താനാകാതെ വന്നതോടെ നഗരസഭാ ഭരണത്തിലെ പ്രധാന കക്ഷിയായ കേരള കോൺഗ്രസിനും (എം) തിരിച്ചടി.പ്രതിപക്ഷത്തെ 9 പേർക്കൊപ്പം ഭരണപക്ഷത്തെ 4 വിമത കോൺഗ്രസ് കൗൺസിലർമാരും, കൊട്ടാരമറ്റത്തെ നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സിപിഎം സമ്മേളനത്തിനു വിട്ടുകൊടുക്കരുതെന്ന കത്തു നൽകിയതാണു ഭരണപക്ഷത്തെ വെട്ടിലാക്കിയത്. ഇതോടെ 10 അംഗങ്ങളുള്ള കേരള കോൺഗ്രസും (എം) 2 അംഗങ്ങളുള്ള സിപിഎമ്മും സ്വതന്ത്ര അംഗമായ നഗരസഭാധ്യക്ഷയും മാത്രമായി സ്റ്റാൻഡ് വിട്ടുകൊടുക്കാൻ അനുകൂലിച്ചവർ. ഇരുപക്ഷവും തുല്യമായതോടെ നഗരസഭാ സെക്രട്ടറി അനുമതി നൽകിയില്ല.


Fashion ⏭️

Back to top button