AUTO

കന്നിയാത്ര ആരംഭിച്ച് കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ്, ഇനി യാത്ര സുഖസൗകര്യങ്ങളോടെ!


കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവ്വീസ് തുടങ്ങി. ആലപ്പുഴയിൽ നിന്നായിരുന്നു കന്നിയാത്ര. യാത്രക്കാർക്ക് ഒരു ആഡംബര യാത്ര തന്നെയായിരുന്നു ഇത്. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസ്സാണിത്. ആലപ്പുഴ-ബെംഗളൂരു പാതയില്‍ ആണ് ബസ് സര്‍വീസ് നടത്തുക.  വൈകിട്ട് 5.30ന് നടന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ബെംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തും.  ഇങ്ങനെയാണ് ബസിന്റെ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.


Sports ⏭️

Back to top button