NEWS

തലസ്ഥാനത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മരിച്ച അരുൺ

തിരുവനന്തപുരം: പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രൻ മരിച്ചു. കല്ലറ സ്വദേശി അരുൺ (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്ലീംപള്ളിയ്ക്ക് സമീപം ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേയ്ക്ക് വരികയായിരുന്നു അരുൺ.

ചുള്ളാളത്തുവച്ച് സുഹൃത്തായ ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു. ഈ സമയം ബൈക്ക് തെന്നി ടിപ്പറിന് അടിയിലേക്ക് വീണു. തുടർന്ന് ടിപ്പറിനടിയിലായ യുവാവിന്റെ തലയിലൂടെ ടയർ കയറി ഇറങ്ങുകയായിരുന്നു. അരുൺ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ടിപ്പർ ഡ്രൈവറും അരുണും സുഹൃത്തുക്കളാണ്. ഇരുവരും വേങ്കമല ക്വാറിയിലെ ഡ്രൈവർമാരാണ്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.

English Summary

A 34-year-old man, Arun from Kallara, died after a tipper lorry driven by his friend ran over his bike at Chullalam near Panavoor. The accident happened around 6:45 a.m. today near the Chullalam Muslim Mosque on the Venjaramoodu–Puthenpalam road.
RELATED TOPICS: THIRUVANANTHAPURAM, VENJARAMOODU, ACCIDENT DEATH, CHULLALAM ACCIDENT

Read News ⏭️

Back to top button