AUTO

പ്രീമിയം കരുത്തും ബദൽ ഇന്ധന വിപ്ലവവുമായി യമഹ മുന്നോട്ട്; കേരളത്തിനായി വമ്പൻ ഓണസമ്മാനങ്ങൾ


ഇന്ത്യൻ ഇരുചക്രവാഹന വിപണിയെ എല്ലാക്കാലത്തും മുന്നിൽ നിന്ന് നയിക്കുന്ന വാഹന നിർമാതാക്കളാണ് യമഹ. പ്രീമിയം അനുഭവങ്ങൾക്കും പെർഫോമൻസിനും മുൻഗണന നൽകുന്ന യമഹ മോട്ടർ ഇന്ത്യ. പ്രീമിയം ബ്രാൻഡ്, പ്രീമിയം ഉൽപ്പന്നങ്ങൾ, പ്രീമിയം അനുഭവം എന്നീ മൂന്നു പ്രധാന തത്ത്വങ്ങളിൽ ഊന്നിയാണ് വരും വർഷങ്ങളിലേക്കുള്ള കമ്പനിയുടെ വളർച്ച ആസൂത്രണം ചെയ്തിരിക്കുന്നത്. യമഹയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങളും കേരളത്തിലെ വളർച്ചയും ഭാവി പദ്ധതികളെക്കുറിച്ചും യമഹ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രവിന്ദർ സിങ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.യമഹയുടെ പ്രധാന മുൻഗണനകളും വിപണി തന്ത്രവുംനിലവിൽ ഇന്ത്യയിലെ പ്രീമിയം ഇരുചക്ര വാഹന വിഭാഗത്തിൽ 13 ശതമാനത്തിലധികം വിപണി വിഹിതം യമഹയ്ക്കുണ്ട്. സ്പോർട്ടി ലുക്കും മികച്ച പെർഫോമൻസും ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കൂടുതൽ പ്രീമിയം മോഡലുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ‘ബ്ലൂ സ്ക്വയർ’ ഡീലർഷിപ്പ് ശൃംഖല 600-ഓളം ഔട്ട്‌ലെറ്റുകളായി ഉയർത്തിയിട്ടുണ്ട്, ഇത് ഘട്ടം ഘട്ടമായി ഉയർത്താനും ആഗോള നിലവാരത്തിൽ പരിശീലനം ലഭിച്ച ജീവനക്കാർ, ലളിതമായ സർവീസ് പ്രക്രിയകൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ ഉടമസ്ഥാനുഭവം മെച്ചപ്പെടുത്താനുമാണ് കമ്പനി ശ്രമിക്കുന്നത്. കൂടാതെ ‘ദി കോൾ ഓഫ് ദി ബ്ലൂ’ സംരംഭങ്ങളിലൂടെ യമഹ ഉപഭോക്താക്കളുടെ കൂട്ടായ്മയെ കൂടുതൽ ദൃഢമാക്കാനും കമ്പനി മുൻകൈയെടുക്കുന്നു.കേരളത്തിലെ മികച്ച വളർച്ചയും ഓണം ഓഫറുകളുംഈ ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്:യമഹ XSR155: 7,000 രൂപ ക്യാഷ്ബാക്ക്, 12,000 രൂപ വരെയുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ, 6,999 രൂപ മുതൽ ആരംഭിക്കുന്ന ഡൗൺപേയ്മെന്റ് സ്കീം.


Sports ⏭️

Back to top button