NEWS

കശാപ്പിനെത്തിച്ച കാള വിരണ്ടോടി, എത്തിയത് സ്കൂൾ ഗ്രൗണ്ടിൽ; വിദ്യാർഥികൾ ക്ലാസിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി


ചങ്ങനാശേരി∙ വിരണ്ടോടിയ കാള സ്കൂൾ വളപ്പിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച രാവിലെ 10നു കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിലാണ് കാള എത്തിയത്. വിദ്യാർഥികൾ ക്ലാസുകളിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തെങ്ങണ ഭാഗത്ത് നിന്നാണ് കാള ഓടി വന്നത്. കശാപ്പിനെത്തിച്ച കാള കയർ പൊട്ടിച്ച് വിരണ്ടോടുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ ഗ്രൗണ്ടിലാണ് കാള നിലയുറപ്പിച്ചത്. പിടികൂടാനായി അതിഥിത്തൊഴിലാളിയും കാളയുടെ പിന്നാലെ എത്തി. തുടർന്ന് സ്കൂളിൽ നിന്നു പുറത്ത് കടന്ന കാള സമീപത്തെ ഇടവഴിയിലൂടെ തോട്ടത്തിലേക്കാണ് ഓടിയത്. ഏറെ സമയത്തിനു ശേഷമാണ് പിടിച്ചു കെട്ടിയത്.


Fashion ⏭️

Back to top button