SPORTS

ക്രിക്കറ്റ് പരിശീലനത്തിനെത്തിയവരുമായി വെള്ളത്തെച്ചൊല്ലി തർക്കം, മർദനമേറ്റ കോച്ച് മരിച്ചു; 17കാരൻ അറസ്റ്റിൽ


കൊളംബോ∙ ക്രിക്കറ്റ് പരിശീലനത്തിനിടെ കളിക്കാരുമായുണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന കോച്ച് മരിച്ചു. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് സംഭവം. സ്കൂൾ കാലഘട്ടത്തിൽ ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റൻ കുശാൽ മെൻഡിസിന്റെയടക്കം പരിശീലകനായിരുന്ന സുമിത് ഫെർണാണ്ടോ (62) ആണ് മരിച്ചത്. സംഭവത്തിൽ 17 വയസ്സുകാരനായ സ്കൂൾ ക്രിക്കറ്റ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബോ കോടതിയിൽ ഹാജരാക്കിയ കുട്ടിയെ ഓഗസ്റ്റ് 17 വരെ ചൈൽഡ് പ്രൊബേഷൻ കസ്റ്റഡിയിൽ വിട്ടു.സ്ഥിതിഗതികൾ വഷളായതോടെ ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഗ്രൗണ്ട് ക്യൂറേറ്റർ സുമിത് ഫെർണാണ്ടോ ഇടപെടുകയായിരുന്നു. ഇതിനിടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും പതിനേഴുകാരനായ താരം ഫെർണാണ്ടോയെ മർദിക്കുകയായിരുന്നെന്നുമാണ് വിവരം. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെർണാണ്ടോ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. സംസ്കാരം ഇന്നലെ നടത്തി.∙ കുശാലിന്റെയും കോച്ച്


Auto ⏭️

Back to top button