NEWS

നിലയ്ക്കൽ പാർക്കിങ്ങിന് വിമാനത്താവള മാതൃകയിൽ ഫാസ്‌ടാഗ് ഫീസ് രീതി


പത്തനംതിട്ട ∙ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് ഈടാക്കാൻ വിമാനത്താവളങ്ങളിലേതിനു സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കും. വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ടിലേക്കു പ്രവേശിക്കുമ്പോൾ കംപ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്തുകയും തിരികെ മടങ്ങുമ്പോൾ എത്ര സമയം പാർക്കിങ് ഗ്രൗണ്ടിൽ ചെലവഴിച്ചെന്നു കണക്കാക്കി ഫീസ് വാങ്ങുകയുമാണു ചെയ്യുക. വാഹനം പുറത്തേക്കുള്ള കവാടത്തിലെത്തുമ്പോൾ സമയം കണക്കാക്കി ഫാസ്ടാഗിൽ നിന്നു ഫീസ് ഈടാക്കും.നിലവിൽ ഗ്രൗണ്ടിലേക്കു വാഹനം പ്രവേശിക്കുമ്പോൾ തന്നെ ഫാസ്ടാഗിൽ നിന്നു നിശ്ചിത തുക ഫീസായി ഈടാക്കുകയാണു ചെയ്യുന്നത്. വാഹനം എത്ര ദിവസം ഗ്രൗണ്ടിൽ ചെലവഴിച്ചാലും കൂടുതൽ പണം നൽകേണ്ടി വരില്ല. പുതിയ സംവിധാനത്തിലേക്കു മാറുന്നതോടെ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ തുക ഉയരും. വിമാനത്താവളങ്ങളിൽ വാഹനം ചെലവഴിക്കുന്ന സമയത്തിന് അനുസരിച്ചാണു ഫീസ് ഈടാക്കുന്നത്.


Fashion ⏭️

Back to top button