LIFESTYLE

മാവോയിസ്റ്റ് ക്യാമ്പിൽ നിന്ന് റാമ്പ് വാക്കിലേയ്ക്ക്; ഫാഷൻ ലോകത്ത് നക്‌സൽ നേതാക്കൾ


റാമ്പ് വാക്ക് നടത്തുന്ന മുൻ മാവോയിസ്റ്റ് നേതാക്കൾ (ഫോട്ടോ: സ്‌പെഷ്യൽ അറേഞ്ച്‌മെന്റ്)

ഒരുകാലത്ത് ആയുധധാരികളായി നിർഭയം നാടിനെ വിറപ്പിച്ച മാവോയിസ്റ്റ് വനിതാ നേതാക്കൾ ഫാഷൻ റാമ്പിൽ ചുവടുവച്ചത് ശ്രദ്ധനേടുന്നു. ചത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് ഈ അപൂർവ രൂപമാറ്റമുണ്ടായത്. ബസ്റ്ററിലെ കൊടുംവനത്തിൽ തോക്കുമായി സഞ്ചരിച്ചിരുന്ന യുവതികളാണ് ദേശീയ ഹാൻഡ്‌ലൂം ദിനത്തോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ റാമ്പ്‌വാക്ക് നടത്തിയത്.

മാവോയിസ്റ്റ് ജീവിതമുപേക്ഷിച്ച ഇവർ തങ്ങളുടെ കരിയർ പടുത്തുയർത്തുകയാണിപ്പോൾ. പലരും പലവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു, സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു. ഫാഷൻ ഷോയുടെ വീഡിയോകൾ പുറത്തുവന്നതോടെ യുവതികൾക്കും സംഘാടകർക്കും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇതാണ് ശരിക്കും സ്ത്രീ ശാക്തീകരണമെന്നാണ് പലരും പ്രശംസിക്കുന്നത്.


#WATCH | Raipur, Chhattisgarh: Former women Naxals, who once carried weapons in the dense forests of Bastar, walked the ramp to huge applause at a National Handloom Day event in Raipur after joining the mainstream. (07.08) pic.twitter.com/51mc8lEXWE
— ANI (@ANI) August 13, 2026

English Summary

Former women Maoist leaders from Chhattisgarh’s Bastar region participated in a fashion show in Raipur for National Handloom Day. Once armed in dense forests, these women have transitioned to mainstream life, now building careers and engaging in social activities. Their ramp walk received widespread applause, highlighting their remarkable transformation.



News ⏭️

Back to top button