AUTO

‘ഓട്ടോ വിത്ത് സൺറൂഫ്’, ‘പ്രിമീയം ലുക്കും കാഴ്ചയും’, പക്ഷേ, വൈറൽ ഓട്ടോറിക്ഷയ്ക്കും കിട്ടും പണി….


ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. നാട്ടിൻപുറത്തും നഗരത്തിലൂടെയും എല്ലാ യാത്ര ചെയ്യാൻ ഇന്നും ധാരാളം പേർ ഓട്ടോറിക്ഷയെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇതെല്ലാം സാധാ മോഡലില്‍ നമ്മൾ കണ്ട് പരിചയിച്ചിട്ടുള്ള ഓട്ടോകൾ ആണ്. എന്നാൽ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വേറൊരു ഓട്ടോ വൈറലായിരിക്കുകയാണ്. ഓട്ടോയ്ക്ക് എന്താണ് വൈറലാകാനും മാത്രമുള്ള പ്രത്യേകത എന്ന് ചോദിച്ചാൽ അവിടെയും ഉണ്ട് ഒരു ട്വിസ്റ്റ്!’സൺറൂഫ് ഓട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘സാധാരണ ഓട്ടോ യാത്ര അല്ല ഇതെന്നും ഞങ്ങൾ സൺ‌ റൂഫ് ഓട്ടോ യാത്രയിലാണെന്നുമാണ്’ വിഡിയോ ഷെയർ ചെയ്ത പെൺകുട്ടി പറയുന്നത്. ഓട്ടോയിൽ യാത്രക്കാർ കയറി ഇരുന്നതിന് പിന്നാലെ ഡ്രൈവർ ഓട്ടോയുടെ മുകളിലെ റെക്‌സിൻ ഭാഗം വന്ന് പിന്നിലേക്ക് നീക്കുമ്പോഴാണ് മുകളിലെ ദൃശ്യങ്ങൾ കാണാനാകുന്ന രീതിയിൽ സൺറൂഫ് വരുന്നത്. ഇത് ഒരുപക്ഷേ ഗ്ലാസോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിച്ചാകാം നിർമിച്ചിരിക്കുന്നത്. ആഡംബര കാറിനെ വെല്ലുംമുന്‍പും വൈറൽവസായിലെ ഈ ഓട്ടോറിക്ഷ ഇതാദ്യമായല്ല വൈറലാകുന്നത്. ബണ്ടി രാത്തോഡ് ഓട്ടോ മോഡിഫിക്കേഷൻ ചെയ്ത് സമയത്തും വിഡിയോകൾ വൈറലായിരുന്നു. ‘മൺസൂൺ സ്പെഷൽ റിക്ഷായായാണ്’ സൺറൂഫ് ഓട്ടോ അവതരിപ്പിച്ചത്. വാഹനത്തിന് ഉള്ളിലേക്ക് കൂടുതൽ സ്വാഭാവിക വെളിച്ചം എത്തുന്നു എന്നുള്ളതാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത.


Sports ⏭️

Back to top button