CINEMA

വിശാൽ വിളയാട്ടം; മകുടം ട്രെയിലർ

തെന്നിന്ത്യൻ മുൻ നിര ആക്ഷൻ ഹീറോ വിശാൽ നായകനായും സംവിധായകനായും എത്തുന്ന ‘ മകുടം ‘ ട്രെയിലർ തരംഗമായി മാറി . ഇരുപത്തി നാലു മണിക്കൂർ തികയും മുമ്പേ തന്നെ അഞ്ചു മില്യൺ കാഴ്ചക്കാരെ നേടി .ആക്ഷൻ രംഗങ്ങൾ കൊണ്ടും വിനോദ സിനിമക്ക് വേണ്ട ചേരുവകൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തരാക്കുന്ന സമ്പൂർണ എന്റർടെയ്നറായിരിക്കും മകുടം ‘ എന്ന സൂചന ട്രെയിലർ നൽകുന്നു.

വ്യത്യസ്തമായ മൂന്നു രൂപ ഭാവങ്ങളിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട് വിശാലിന്റെ ലിംഗ എന്ന തുറമുഖ ഡോൺ കഥാപാത്രമാണ് കേന്ദ്രബിന്ദു. സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . ദുഷാര വിജയൻ , അഞ്ജലി എന്നിവരാണ് നായികമാർ. ജി. വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. റിച്ചാർഡ് എം നാഥൻ, അഭിനന്ദൻ രാമാനുജൻ എന്നിവരാണ് ഛായാഗ്രഹണം . ദിലീപ് സുബ്ബരായനാണ് ആക്ഷൻ കൊറിയോഗ്രഫർ. ന്യൂ സൂര്യ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നു. പി .ആർ. ഒ സി.കെ.അജയ് കുമാർ.


Business ⏭️

Back to top button