LIFESTYLE
കയ്യിൽ പണമുണ്ട്; പക്ഷേ നാട്ടുകാരെ ഒന്നും ബോധിപ്പിക്കേണ്ട; പുതുതലമുറ ചെയ്യുന്ന ഈ കാര്യം നിങ്ങൾക്കറിയാമോ?

കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് ഭവന വിപണിയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതുതലമുറ വീടുകളെ കാണുന്ന രീതിയിൽ പോലും മാറ്റങ്ങൾ പ്രകടമാണ്. മിനിമൽ വീടുകൾ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ ഏറെയും. തരക്കേടില്ലാത്ത ശമ്പളം കയ്യിൽ വരുന്നുണ്ടെങ്കിലും ഒരു വീട് സ്വന്തമാക്കാൻ സാധിക്കുന്നവരുടെ എണ്ണം ചുരുങ്ങി വരികയാണ്.അത്തരത്തിൽ വീട് വാങ്ങാനാഗ്രഹിച്ച് ഒടുവിൽ അത് നടക്കില്ലെന്ന നിരാശയിൽ എത്തേണ്ടി വന്ന സാഹചര്യം വിവരിച്ചുകൊണ്ട് ഒരു യുവാവ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.പ്രണവ് എന്ന വ്യക്തിയാണ് സമൂഹമാധ്യമങ്ങളിൽ തന്റെ മാറിയ കാഴ്ചപ്പാടുകൾ വിവരിച്ചിരിക്കുന്നത്. വീട് എന്ന വലിയ സ്വപ്നം കണ്ടുകൊണ്ടായിരുന്നു പ്രണവിന്റെയും തുടക്കം. ജോലി കിട്ടിയതോടെ അതിനായി പരിശ്രമങ്ങളും തുടങ്ങി. എന്നാൽ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. കുത്തനെ വില വർധിച്ചതുമൂലം വീട് വാങ്ങാൻ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്നു. മെട്രോ നഗരങ്ങളിൽ വീട് സ്വന്തമാക്കാൻ തന്റെ വരുമാനംകൊണ്ട് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങളെ മറ്റൊരു തരത്തിൽ സമീപിക്കാനായി തീരുമാനമെന്ന് പ്രണവ് പറയുന്നു.കയ്യിലെ പണം ജീവിതം ആഘോഷമാക്കാനായി ചെലവഴിച്ചു തുടങ്ങി. വീടെന്ന വലിയ ബാധ്യത ഒഴിവായതോടെ ഇഷ്ടമുള്ളതൊക്കെ സ്വാതന്ത്ര്യത്തോടെ വാങ്ങാനുള്ള സാഹചര്യമൊരുങ്ങി. വാച്ചുകൾ, ഗാഡ്ജെറ്റുകൾ, ഷൂസ്, ഗ്ലാസുകൾ ഇങ്ങനെ ഇഷ്ടപ്പെടുന്നതൊക്കെ വാങ്ങാൻ കയ്യിൽ ഇന്ന് പണമുണ്ട്. തന്റെഅതേ സാഹചര്യത്തിലൂടെ കടന്നുപോയ ശേഷം ഇപ്പോൾ വീടിനായി മാറ്റിവച്ച പണം മറ്റാഡംബരങ്ങൾക്കായി ചെലവാക്കുന്ന ധാരാളം ആളുകൾ തനിക്ക് ചുറ്റും ഉണ്ടെന്നും പ്രണവ് പറയുന്നു. വ്യവസ്ഥിതി വലിയ സ്വപ്നങ്ങൾ ഇല്ലാതാക്കുമ്പോൾ സമൂഹം ചെറിയ സ്വപ്നങ്ങളിൽ ആനന്ദം തേടാൻ തുടങ്ങുകയാണെന്നാണ് പ്രണവ് പറഞ്ഞുവയ്ക്കുന്നത്.കുട്ടികൾക്ക് സാമൂഹികമായോ സാമ്പത്തികമായോ മെച്ചപ്പെട്ട ഒരു ഭാവിയില്ലെന്ന തോന്നലിലാണ് പല ആളുകളും കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലെത്തുന്നതെന്നും പ്രണവ് പറയുന്നു. സമ്പന്നനായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ നടക്കാത്ത സ്വപ്നങ്ങൾക്ക് പിന്നാലെ പോയി നിരാശരാകാതെ ഉള്ള പണംകൊണ്ട് നല്ലകാലത്ത് സമ്പന്നനെ പോലെ ജീവിക്കാൻ ശ്രമിക്കുകയാണ് മെച്ചമെന്നും പറഞ്ഞുകൊണ്ടാണ് പ്രണവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. പ്രണവ് പങ്കുവച്ച കാഴ്ചപ്പാടുകൾ ശരിയാണെന്ന് പറഞ്ഞുകൊണ്ടാണ് ധാരാളം ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. നാട് ഒരിടത്ത് ജോലി ഒരിടത്ത്
Cinema ⏭️


