പുതിനയില വീട്ടിലുണ്ടോ? ഒളിച്ചിരിക്കുന്ന എലികളെയെല്ലാം അഞ്ച് മിനിറ്റിൽ തുരത്താം

rat
വീട്ടിലെ സ്ഥിരം ശല്യക്കാരാണ് എലികൾ. വീട്ടിൽ എവിടെയൊക്കെയാണ് ഇവ ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ പോലും പലപ്പോഴും പ്രയാസമാണ്. അടുക്കളയിലും സ്റ്റോർ റൂമിലുമെല്ലാം കയറി ഇവ ഭക്ഷണങ്ങളും തുണികളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നു.
എലിശല്യം രൂക്ഷമായാൽ ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകാം. എലികളെ തുരത്താൻ കടയിൽ ലഭിക്കുന്ന കെമിക്കൽ വസ്തുക്കളാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് കുട്ടികളുള്ള വീട്ടിൽ അത്ര സുരക്ഷിതമല്ല. പ്രകൃതിദത്തമായ രീതിയിൽ എലിയെ തുരത്താൻ ചില പൊടിക്കൈകൾ നോക്കിയാലോ?
വെളുത്തുള്ളി
എലികൾക്ക് വെളുത്തുള്ളിയുടെ ഗന്ധം പൊതുവെ ഇഷ്ടമല്ല. അതിനാൽ ഇവ വരുന്നിടത്ത് വെളുത്തുള്ളി ചതച്ച് വയ്ക്കുകയോ വെളുത്തുള്ളി വെള്ളം സ്പ്രേ ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ വെളുത്തുള്ളി അല്ലികൾ നൂലിൽ കോർത്ത് എലികൾ വരുന്ന വാതിലുകൾക്ക് സമീപം തൂക്കിയിടാം.
ഉള്ളി
ഉള്ളിയുടെ ഗന്ധം എലികൾക്ക് അസഹനീയമാണ്. ഒരു കഷ്ണം ഉള്ളി മുറിച്ച് എലികൾ വരുന്ന ഭാഗങ്ങളിൽ വയ്ക്കുന്നത് എലികളെ തുരത്താൻ സഹായിക്കുന്നു. ഉള്ളി പെട്ടെന്ന് ചീത്തയാകുന്നതിനാൽ ദിവസവും മാറ്റിവയ്ക്കാൻ മറക്കരുത്.
പുതിനയില
പുതിനയിലയുടെ രൂക്ഷഗന്ധം എലികൾക്ക് ഇഷ്ടമല്ലെന്നാണ് പറയപ്പെടുന്നത്. പുതിനയില ചതച്ച് എലികൾ വരുന്ന സ്ഥലത്ത് വച്ചാൽ മാത്രം മതി. എലികൾ ഗന്ധം സഹിക്കാൻ കഴിയാതെ അവിടെ നിന്ന് പോകുന്നു. അല്ലെങ്കിൽ പുതിന എണ്ണയിൽ പഞ്ഞി മുക്കി ആ പഞ്ഞി എലിവരുന്ന സ്ഥലത്ത് വയ്ക്കുക.
English Summary
Rat infestations are a common household nuisance, damaging property and posing health risks. While chemical repellents are often used, they are unsafe for children. The article suggests natural methods to deter rats, including using crushed garlic, sliced onions, and mint leaves or oil. These remedies exploit rats’ aversion to strong smells, offering safer alternatives for home pest control.
RELATED TOPICS: RAT CONTROL TIPS, MINT LEAVES FOR RATS, HOME RAT REMEDIES, NATURAL RAT REPELLENT, RAT REMOVAL TIPS
News ⏭️

