NEWS

ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത; സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെത്തുടർന്നാണ് മഴ വീണ്ടും തിരിച്ചെത്തുന്നത്. ഓഗസ്റ്റ് 12ഓടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. നിലവിൽ മദ്ധ്യപ്രദേശിന് മുകളിലാണ് ന്യൂനമർദ്ദമുള്ളത്.

കേരളത്തിൽ ഇന്ന് മുതൽ 14-ാം തീയതി വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ ഇപ്പോഴും തുടരുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് നൽകിയിരിക്കുന്നത്.

English Summary

The Central Meteorological Department has issued a new rain alert for Kerala, with light to moderate showers expected from today until August 14. This is due to a cyclonic circulation over the northwest Bay of Bengal, likely to intensify into a low-pressure area by August 12. The warning comes amidst existing waterlogging from previous heavy rains.
RELATED TOPICS: KERALA RAIN, LOW PRESSURE SYSTEM, CYCLONE CIRCULATION, FOUR DAY RAIN ALERT, KERALA WEATHER UPDATE

Read News ⏭️

Back to top button