BUSINESS
ഇന്ത്യയിലെ LPG കണക്ഷനുകളിൽ വൻ ഇടിവ്; ഒരു പതിറ്റാണ്ടിലെ താഴ്ന്ന നില, കാരണങ്ങൾ ഇങ്ങനെ

ഇന്ത്യയുടെ ആഭ്യന്തര എൽ.പി.ജി കണക്ഷനുകളിൽ ഒരു പതിറ്റാണ്ടിനിടെയുണ്ടായ വലിയ ഇടിവ്. യു.എസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പാചക വാതക ഇറക്കുമതിയിലുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം. 2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഏകദേശം 6.2 ദശലക്ഷം ഗാർഹിക എൽ.പി.ജി കണക്ഷനുകളാണ് കുറഞ്ഞത്.ഇതിന് പല കാരണങ്ങളുമുണ്ട്. ഇറാൻ യുദ്ധം സപ്ലൈയെ ദോഷകരമായി ബാധിച്ചതാണ് പ്രധാന പ്രശ്നമായി മാറിയത്. ഇതോടെ പുതിയ കണക്ഷനുകൾ ഇഷ്യു ചെയ്യുന്നത് എണ്ണക്കമ്പനികൾ താൽക്കാലികമായി അവസാനിപ്പിച്ചു. നിലനിൽക്കുന്ന ഗാർഹിക കണക്ഷനുകളുമായി ബന്ധപ്പെട്ട് കർശന പരിശോധനകളും നടത്തി.ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് എൽ.പി.ജി വരവ് കുറഞ്ഞതാണ് രാജ്യത്ത് പാചക വാതക ക്ഷാമം ഉണ്ടാകാൻ പ്രധാന കാരണമായത്. ഇതിന്റെ ഫലമായി ഗാർഹിക-വാണിജ്യ കണക്ഷനുകളുടെ നിരക്കുകൾ വർധിപ്പിക്കേണ്ടതായും വന്നു.പശ്ചിമേഷ്യൻ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഗൾഫിൽ നിന്ന് ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 90% നടന്നിരുന്നു. എന്നാൽ നിലവിൽ ഈ സാഹചര്യം മാറിയിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ എൽ.പി.ജി വിപണിയുടെ 20% വിഹിതം കയ്യാളുന്നത് യു.എസാണ്.മധ്യപൂർവ്വ ദേശത്തു നിന്നുള്ള ഇറക്കുമതിയിൽ തടസ്സം നേരിട്ടതോടെ ഇന്ത്യ അമേരിക്ക, ആഫ്രിക്ക അടക്കമുള്ള ഇടങ്ങളിൽ നിന്ന് എൽ.പി.ജി ഇറക്കുമതി വർധിപ്പിക്കുകയായിരുന്നു. ലോകത്തെ രണ്ടാമത്തെ വലിയ എൽ.പി.ജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ എന്നതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. നിലവിൽ പി.എൻ.ജി ഉപയോഗം കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.ഇന്ത്യയിലെ എൽ.പി.ജി കണക്ഷൻ – കുറവ് ഇങ്ങനെകേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2026 സെപ്റ്റംബർ തുടക്കത്തിൽ ഇന്ത്യയിലെ ആക്ടീവായ ഡൊമസ്റ്റിക് കണക്ഷനുകളുടെ എണ്ണം 327.7 ദശലക്ഷമാിരുന്നു. 2026 ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ ഇത് 339.3 ദശലക്ഷം എന്ന നിലയായിരുന്നു.പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി സർക്കാർ നടപ്പാക്കിയ ഉജ്ജ്വല സ്കീം പ്രകാരമുള്ള കണക്ഷനുകളിലും സമാന കാലയളവിൽ കുറവുണ്ടായിട്ടുണ്ട്. 0.6 ദശലക്ഷം കണക്ഷനുകൾ കുറഞ്ഞ് 105.7 ദശലക്ഷം കണക്ഷനുകൾ എന്ന നിലയിലേക്കാണ് കണക്കുകൾ എത്തിയത്.എൽ.പി.ജി ഡിമാൻഡിൽ ഇന്ത്യയിൽ വൻ വർധനയാണ് മുൻകാലങ്ങളിൽ രേഖപ്പെടുത്തിയത്. ഒരു ദശകം മുമ്പ്, 2025-16ൽ ഇന്ത്യയിൽ 148.6 ദശലക്ഷം ആക്ടീവ് കണക്ഷനുകളാണ് ഉണ്ടായിരുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഇത് 339.9 ദശലക്ഷം എന്ന തോതിലേക്ക് ഇരട്ടിയിലധികം വർധിക്കുകയാണ് ചെയ്തത്.
Read News




