AUTO

സിനിമ സൂപ്പർഹിറ്റ്!നായകന് ആഡംബര കാർ സമ്മാനിച്ച് നിർമാതാവ്


വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ‘ഗാട്ട കുസ്തി’2 ബോക്സോഫീസിൽ തകർത്തോടുകയാണ്. സിനിമ വിജയിച്ചതിന്റെ സന്തോഷത്തിൽ വിഷ്ണു വിശാലിന് പുത്തൻ കാർ സമ്മാനിച്ചിരിക്കുകയാണ് നിർമാതാവായ ഡോ. ഈശ്വരി കെ. ഗണേഷ്. ബിഎംഡബ്ല്യു 3 സീരീസ് ആഡംബര കാറാണ് വിഷ്ണുവിന് സമ്മാനമായി ലഭിച്ചത്. സിനിമയുടെ ബോക്സ് ഓഫീസ് വിജയം ആഘോഷിക്കുന്നതിനായി ചെന്നൈയിൽ അണിയറപ്രവർത്തകർ നന്ദിപ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലാണ് സമ്മാന പ്രഖ്യാപനവും താക്കോൽ കൈമാറ്റവും നടന്നത്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്. 2.0 ലിറ്റർ ട്വിൻ പവർ ടർബോ പെട്രോൾ എൻജിൻ ഏകദേശം 258 bhp പവറും 400 Nm ടോർക്കും നൽകുന്നു.  2.0 ലിറ്റർ ഡീസൽ എൻജിൻ ഏകദേശം 190 bhp പവറും ഉൽപാദിപ്പിക്കുന്നു. കൂടുതൽ സ്പോർട്ടി അനുഭവം ആഗ്രഹിക്കുന്നവർക്കായി 3.0 ലിറ്റർ 6-സിലിണ്ടർ ടർബോ പെട്രോൾ എൻജിനുള്ള ടോപ്പ്-എൻഡ് മോഡലും ലഭ്യമാണ്. ഇത് വെറും 4.4 സെക്കൻഡ് കൊണ്ട് 0 മുതൽ 100 കിലോമീറ്റർ വേഗം കൈവരിക്കും.  എല്ലാ മോഡലുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ആണ് വരുന്നത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iDrive ഓപ്പറേറ്റിങ് സിസ്റ്റത്തോടുകൂടിയ വലിയ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടൈൻമെന്റ് ടച്ച്‌സ്‌ക്രീനും ഡാഷ്‌ബോർഡിലുണ്ട്. പനോരമിക് ഗ്ലാസ് സൺറൂഫ്, വെർനാസ്ക ലെതർ സീറ്റുകൾ, 3-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹാർമൻ കാർഡൻ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ് എന്നിവ കാറിനുള്ളിലുണ്ട്.വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിങ് സൗകര്യങ്ങളുമുണ്ട്.  ഇന്ത്യയിൽ ബിഎംഡബ്ല്യു 3 സീരീസ് മോഡലുകളുടെ എക്സ്-ഷോറൂം (Ex-showroom) വില ഏകദേശം ₹60 ലക്ഷം മുതൽ ₹77 ലക്ഷം രൂപ വരെയാണ്. ഓൺ-റോഡ് വില വരുമ്പോൾ ഇത് ഇതിലും കൂടും.  


Sports ⏭️

Back to top button