LIFESTYLE
ബക്കിങ്ങാം കൊട്ടാരത്തെ വെല്ലുന്ന ആഡംബര മാളിക: ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ന്റെ രാജകീയ ജീവിതം

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ നായകനും ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ സ്ട്രൈക്കറുമായ ഹാരി കെയ്ൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെ പേരിൽ മാത്രമല്ല, മറിച്ച് അദ്ദേഹം ഒരുക്കുന്ന അത്യാഡംബര മാളികയുടെ പേരിൽ കൂടിയാണ്. ലണ്ടനിലെ വിഖ്യാതമായ ബക്കിങ്ങാം കൊട്ടാരത്തോട് സാമ്യമുള്ള, 20 മില്യൻ പൗണ്ട് (ഏകദേശം 215 കോടിയിലധികം രൂപ) ചെലവിട്ട് നിർമിച്ച ഒരു സ്വപ്നഭവനമാണ് സറേയിൽ കെയ്ൻ സ്വന്തമാക്കിയിരിക്കുന്നത്.സറേയിലെ ‘രാജകീയ വസതി’ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ കോബാം പരിശീലന കേന്ദ്രത്തിന് സമീപമുള്ള, അതിസമ്പന്നർ താമസിക്കുന്ന സറേയിലെ ‘വെന്റ്വർത്ത് എസ്റ്റേറ്റിലാണ്’ ഈ മാളിക. ബക്കിങ്ങാം കൊട്ടാരത്തിന്റെ മുൻഭാഗത്തോട് ഏറെ സാമ്യമുള്ളതാണ് ഈ മാളികയുടെ രൂപകല്പനയെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.2023-ൽ 6.5 മില്യൻ പൗണ്ട് നൽകി പഴയൊരു കെട്ടിടവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും വാങ്ങിയ കെയ്ൻ, അത് വെറുമൊരു നവീകരണത്തിൽ ഒതുക്കാൻ തയാറായിരുന്നില്ല. നിലവിലുണ്ടായിരുന്ന ഘടന പൂർണമായും പൊളിച്ചുമാറ്റി, ഒരു പുതിയ നിയോ–ജോർജിയൻ മാസ്റ്റർപീസ് നിർമിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷത്തോളം നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്.അത്യാധുനിക സവിശേഷതകളും ഭൂഗർഭ അദ്ഭുതങ്ങളുംപുറംമോടിയിൽ ജോർജിയൻ ശൈലിയിലുള്ള ജനാലകളും ഗംഭീരമായ പ്രവേശന കവാടത്തിലെ തൂണുകളും ക്ലാസിക് ഭംഗി നൽകുമ്പോൾ, ഈ മാളികയുടെ ഉള്ളറകൾ അത്യാധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നമാണ്. 32–കാരനായ ഹാരി കെയ്നും ഭാര്യ കേറ്റും ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ക്രമീകരണങ്ങളാണ് പ്ലാനിങ് രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Source link
CINEMA
CINEMA


