NEWS

അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൈയിലിരുന്ന് പടക്കം  പൊട്ടി; കോഴിക്കോട് യുവാവിന്റെ  വിരലുകൾ  അറ്റു

പ്രതീകാത്മക ചിത്രം

കോഴിക്കോട്: അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകൾ അറ്റുപോയി. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് (22) പരിക്കേറ്റത്. അബദ്ധത്തിൽ പടക്കം കൈയിൽ വച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹദിന്റെ ഇടത്തേ കൈയിലെ രണ്ട് വിരലുകളാണ് അറ്റുപോയത്. ചെറുവിരലും മോതിരവിരലും പൂർണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ ഇടത് കൈയിലും വലത് കൈയിലും പടക്കം ഉണ്ടായിരുന്നു. വലതുകൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതുകൈയിലെ പടക്കത്തിന് തീപിടിച്ച് പൊട്ടുകയായിരുന്നു. യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

ഇന്ന് രാവിലെ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന സ്വിറ്റ്സർലാൻഡിനെ തകർത്ത് സെമിയിൽ പ്രവേശിച്ചത്. പിന്നാലെ കേരളത്തിലെ പല പ്രദേശങ്ങളിലും വിജയാഘോഷങ്ങൾ നടന്നിരുന്നു.

English Summary

Mohammed Sahad (22) from Chakkumkadavu, Kozhikode, suffered severe injuries to his left hand when a firecracker exploded accidentally during Argentina’s victory celebrations. He lost two fingers completely and half of another, requiring emergency surgery at a private hospital. The incident occurred as he was lighting crackers, causing one in his left hand to ignite prematurely.
RELATED TOPICS: ARGENTINA VICTORY CELEBRATION, FIRECRACKER ACCIDENT, KOZHIKODE NEWS, FINGER INJURY, FIRECRACKER EXPLOSION

Read News ⏭️

Back to top button