NEWS
‘മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതെന്ത്?’; ചോദ്യമുന്നയിച്ച് ന്യൂസീലൻഡ് മാധ്യമപ്രവർത്തകൻ, മറുപടി ഇങ്ങനെ

ന്യൂസീലൻഡ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തോടു പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി രുദ്രേന്ദ്ര ടണ്ടൻ. മോദി ന്യൂസീലൻഡ് സന്ദർശനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകനിൽ നിന്ന് ഇത്തരമൊരു ചോദ്യമുയർന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമീപനത്തെക്കുറിച്ച് അഭിപ്രായം പറയേണ്ട ഇടമല്ല ഇതെന്ന് രുദ്രേന്ദ്ര ടണ്ടൻ പ്രതികരിച്ചു. “ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഞാൻ മോദിയുടെ രാഷ്ട്രീയ രീതിയെ ചോദ്യം ചെയ്യുന്നത് ഉചിതമല്ല. അദ്ദേഹം വളരെ മികച്ച ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹത്തിന്റെ ആശയവിനിമയ ശൈലി വ്യത്യസ്തമാണ്. മധ്യസ്ഥർ വഴി ആശയവിനിമയം നടത്തുന്നതിനേക്കാൾ ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. പൊതുവേ, ഇന്ത്യൻ രാഷ്ട്രീയക്കാർ അവരുടെ വോട്ടർമാരുമായി നേരിട്ട് സംവദിക്കാൻ താൽപര്യപ്പെടുന്നു. അവർക്ക് നേരിട്ടുള്ള ബന്ധം വേണം. വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടുന്നതിൽ മോദിക്ക് അസാമാന്യമായ വൈദഗ്ധ്യമുണ്ട്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ അദ്ദേഹം ആ കാര്യത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ മോദി തന്റെ മൂന്നാം ഊഴത്തിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതും അദ്ദേഹം തന്നെ.’’– രുദ്രേന്ദ്ര ടണ്ടൻ പറഞ്ഞു.
Source link


