NEWS
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി, ഭാര്യയേയും മക്കളെയും കൊന്നു; പിന്നാലെ പരാതിക്കാരിയെയും കുടുംബത്തേയും കൊലപ്പെടുത്തി

ഹൈദരാബാദ്∙ തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിൽ യുവാവ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി. പിന്നാലെ തനിക്കെതിരെ ലൈംഗികാതിക്രമക്കേസ് നൽകിയ യുവതിയേയും കുടുംബത്തേയും കൊലപ്പെടുത്തി. 35കാരനായ രാജ് കുമാറാണ് പ്രതി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഭാര്യ പാർവതി (30), 2 മക്കൾ (നാലുവയസ്സുകാരൻ, 18 മാസം പ്രായമായ കുഞ്ഞ്) എന്നിവരെയാണ് രാജ്‌കുമാർ ആദ്യം കൊലപ്പെടുത്തിയത്.ഷബാദിലുള്ള വീട്ടിൽ വച്ചാണ് മൂന്നുപേരേയും ആക്രമിച്ചത്. പിന്നാലെ അവിടെ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് പോയി. അവിടെയാണ് രാജ്‌കുമാറിനെതിരെ പരാതി നൽകിയ പതിനേഴുകാരിയുടെ വീട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് 17കാരിയേയും അമ്മയേയും മുത്തശ്ശിയേയും കൊലപ്പെടുത്തി. (Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @revathitweets എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
Source link


