SPORTS

സച്ചിനും അഞ്ജലിക്കുമൊപ്പം റോയൽ ബോക്സിൽ ശുഭ്മൻ ഗിൽ, ചിത്രം വൈറൽ; പോസ്റ്റിന് താഴെ നിറഞ്ഞ് അഭ്യൂഹ കമന്റുകൾ


ലണ്ടൻ ∙ സെന്റർ കോർട്ടിലെ റോയൽ ബോക്സിലിരുന്നു വിമ്പിൾഡൻ കണ്ട് ആസ്വദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും. വെള്ളിയാഴ്ച ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ആൻഡ് ക്രോക്കറ്റ് ക്ലബ്ബിൽ നടന്ന പുരുഷ സിംഗിൾസ് സെമി ഫൈനൽ മത്സരമാണ് ഇരുവരും കണ്ടത്. 74 പേർക്ക് ഇരിക്കാവുന്ന റോയൽ ബോക്സിൽ ക്ഷണിക്കപ്പെടുന്നവർക്കു മാത്രമാണു പ്രവേശനം. സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, രോഹിത് ശർമ എന്നിവർക്ക് ശേഷം വിമ്പിൾഡൻ റോയൽ ബോക്സിലിരുന്ന് കളി കാണാൻ ക്ഷണം ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് ഗിൽ.വിമ്പിൾഡൻ നേരിട്ടു കണ്ട സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, ശുഭ്‌മാൻ ഗിൽ എന്നിവരെ ഉൾപ്പെടുത്തി വിമ്പിൾഡൻ അധികൃതർ പ്രത്യേക പോസ്റ്റ് ഔദ്യോഗിക പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. 2015ൽ സച്ചിനും കോലിയും വിമ്പിൾഡനിൽ പങ്കെടുത്ത ചിത്രവും, 2026ൽ സച്ചിൻ ഗില്ലിനൊപ്പം ഇരിക്കുന്ന ചിത്രവുമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘‘സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, ശുഭ്‌മൻ ഗിൽ. ഇന്ത്യൻ ക്രിക്കറ്റ് രാജകീയതയുടെ മൂന്നു തലമുറകൾ ഒരൊറ്റ ചിത്രത്തിൽ.’’– വിമ്പിൾഡൻ എക്സിൽ കുറിച്ചു.


Source link

Back to top button