NEWS

ഫുജൈറ വിമാനം റദ്ദാക്കി സ്പൈസ് ജെറ്റ്, ദുബായ് സർവീസ് വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ


കൊച്ചി ∙ സ്‌പൈസ് ജെറ്റിന്റെ അനാസ്ഥയിൽ നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാർ. ഇന്നലെ രാത്രി 11.30ന് ഫുജൈറയിലേക്ക് പോകേണ്ട വിമാനം റദ്ദാക്കി. ദുബായിലേക്ക് രാത്രി 12.25ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം വൈകുമ്പോള്‍ കാത്തിരിക്കാന്‍ സ്ഥലമെങ്കിലും ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിമാനം വൈകുന്നതിലും റദ്ദാക്കിയതിലും സ്‌പൈസ് ജെറ്റ് ജീവനക്കാർ വിശദീകരണം നൽകിയിട്ടില്ല. മുന്‍കൂട്ടി അറിയിപ്പില്ലാതെ വിമാനങ്ങള്‍ റീഷെഡ്യൂള്‍ ചെയ്യുന്നതും സര്‍വീസുകള്‍ മുടങ്ങുന്നതും പതിവായതോടെ സ്‌പൈസ് ജെറ്റില്‍ ടിക്കറ്റെടുത്ത നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന പ്രതിസന്ധിയിലാകുന്നത്. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി അടിയന്തരമായി ദുബായിലേക്ക് പോകേണ്ടവര്‍ പോലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.


Fashion ⏭️

Back to top button