NEWS
ഒന്നടിച്ചാൽ 20 വട്ടം തിരിച്ചടിയെന്ന് ട്രംപ്, ‘തീ’യായി എണ്ണ, ഇടിഞ്ഞ് സ്വർണം, പേടിക്കേണ്ട, ‘ഇന്ത്യ’ ഇന്ന് കുതിക്കും? കളത്തിലിറങ്ങി പാക്കിസ്ഥാൻ

ഇങ്ങോട്ട് ഒന്നടിച്ചാൽ അങ്ങോട്ട് 20 തവണ തിരിച്ചടിക്കും – ഇറാനുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ഭീഷണിയുടെ സ്വരം കടുപ്പിച്ചു. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ നടപടി തുടർന്നാൽ ഇറാനിൽ യുഎസ് ബോംബ് മഴ പെയ്യിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 3 വാണിജ്യ കപ്പലുകൾക്കുനേരെ ഇറാൻ കഴിഞ്ഞദിവസം മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ഇറാനിൽ യുഎസ് കനത്ത ആക്രമണം അഴിച്ചുവിട്ടത്. പകരംവീട്ടുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.ഇറാന്റെ എണ്ണയ്ക്ക് നൽകിയ ഉപരോധ ഇളവ് ട്രംപ് പിൻവലിച്ചു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ സുപ്രധാന ഹബ്ബായ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന ഭീഷണിയും ട്രംപ് തൊടുത്തുവിട്ടു. ഇറാനും യുഎസും വെടിനിർത്തൽ ധാരണ ലംഘിച്ച് വീണ്ടും യുദ്ധം തുടങ്ങിയതോടെ പശ്ചിമേഷ്യയാകെ അങ്കലാപ്പിലായി. ഇറാനെതിരായ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്, ഗൾഫ് രാജ്യങ്ങളെ ഉന്നംവച്ചുള്ള ഇറാന്റെ ആക്രമണം, ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ഉപരോധം എന്നിവയെല്ലാം ക്രൂഡോയിൽ വില കത്തിക്കയറാൻ ഇടയാക്കി.
Source link


