CINEMA

ആദ്യവിവാഹം മലയാളിയുമായി,​ രണ്ടാംവിവാഹത്തിന്റ ചിത്രങ്ങൾ പങ്കുവച്ച് സ്വാതി റെഡ്ഡി

തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ സുബ്രഹ്മണ്യപുരത്തിലൂടെ ശ്രദ്ധേയയായ തെലുങ്ക് നടിയാണ് സ്വാതി റെഡ്ഡി,​ നോർത്ത് 24 കാതം,​ ആമേൻ,​ തൃശൂർ പൂരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് താരം. ഇൻസ്റ്റഗ്രാമിൽ സ്വാതി റെഡ്ഡി പങ്കുവച്ച വിവാഹചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വാതിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

സ്വാതി റെഡ്ഡി അഭിനയിച്ച് 2023ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. ഹിച്ച്ഡ് 08-07-2026 എന്നാണ് ചിത്രങ്ങൾക്കൊപ്പം സ്വാതി കുറിച്ചത്. വിവാഹചടങ്ങിന്റെ ഭാഗമായുള്ള ഹോമത്തിനിടെ ശ്രീകാന്തിന്റെ കൈപിടിച്ച് സമീപത്തിരിക്കുന്ന സ്വാതിയാണ് ഒരു ചിത്രത്തിലുള്ളത്. വീട്ടിൽ വച്ചാണ് വിവാഹചടങ്ങുകൾ എന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. പരമ്പരാഗത വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്.

2018 സെപ്തംബർ രണ്ടിനായിരുന്നു സ്വാതിയുടെ ആദ്യവിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരൻ. ഹൈദരാബാദിൽ വിവാഹവും കൊച്ചിയിൽ റിസപ്ഷനും നടന്നിരുന്നു. ഇരുവരും വിവാഹമോചിതരായി എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ താരം പരസ്യമായി പ്രതികരിച്ചിരുന്നില്ല. തീർത്തും സ്വകാര്യമായാണ് ഇരുവരും വിവാഹ മോചിതരായത്.

RELATED TOPICS: SWATHY REDDY, SWATHY REDDY SECOND MARRIAGE, SWATHI REDDY WEDDING PHOTOS, SWATHY REDDY MARRIAGE PHOTOS


Source link

Back to top button