NEWS

വനിതാ ശിശുവികസനം: പണം തേടി ബിന്ദു കൃഷ്ണ

□പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി അന്നപൂർണാദേവി

കൊച്ചി : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് ലഭിക്കാനുള്ള സഹായം ലഭ്യമാക്കണമെന്ന മന്ത്രി ബിന്ദു കൃഷ്ണയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര വനിതാശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണാദേവി ഉറപ്പു നൽകി. ബ്രിക്സ് ഉച്ചകോടിക്കിടെ കേന്ദ്രമന്ത്രിക്ക് ബിന്ദു കൃഷ്ണ നിവേദനം സമർപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.

വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിനുള്ള രണ്ടാം ഗഡു 40.80 കോടിയും പോഷൺ അഭിയാൻ 2.0 ന്റെ ഭാഗമായി 98.04 കോടിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന മിഷൻ വാത്സല്യ പൂർണമായും കേന്ദ്രഫണ്ട് ഉപയോഗിക്കുന്നതിനാൽ മുടക്കം വരാതെ തുക ലഭ്യമാക്കണം. സ്‌പോൺസർഷിപ്പ്, ഫോസ്റ്റർ കെയർ ആൻഡ് ആഫ്റ്റർ കെയർ എന്നിവയിലൂടെ കുട്ടികൾക്ക് മാസം തോറും 4000 രൂപയാണ് നൽകുന്നത്. 2025 ജൂലായ്ക്ക് ശേഷം പദ്ധതിയിൽ കേന്ദ്രഫണ്ട് അനുവദിച്ചിട്ടില്ല.എറണാകുളത്തും കോഴിക്കോടും പുതിയ നിർഭയ വൺ സ്റ്റോപ്പ് സെന്ററുകൾ തുടങ്ങാനും ഫണ്ട് അനുവദിക്കണം. അങ്കണവാടി ജീവനക്കാർക്ക് മാസം തോറുമുള്ള അവലോകന യോഗങ്ങളിൽ പങ്കെടുക്കാൻ ദിനബത്ത അനുവദിക്കണം. വനിത ഹെൽപ്പ് ലൈനിന്റെ പ്രവർത്തനം ആധുനിക വൽക്കരിക്കാൻ സഹായം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


Source link
NEWS

Read News

Read News✅

Back to top button