NEWS
വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്സി; ഉത്തരവിറങ്ങി

തിരുവനന്തപുരം∙ വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്സി. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും അവയുടെ കൂടെ പൊതുപരീക്ഷ നടത്തിയിട്ടുള്ള തസ്തികകളുടേയും ഉള്‍പ്പെടെ തുടര്‍നടപടികള്‍ ആവശ്യമില്ലാത്ത ഒഎംആര്‍, വിവരണാത്മക പരീക്ഷകളുടെയും ഉത്തരക്കടലാസുകള്‍ നശിപ്പിക്കാനാണ് ഉത്തരവായിരിക്കുന്നത്. 642 കാറ്റഗറികളിലെ പരീക്ഷകളുടെ ഉത്തരക്കടലാസാണ് നശിപ്പിക്കുന്നത്. 1961ലെ കേരളാ ഡിസ്ട്രക്ഷന്‍ ഓഫ് റെക്കോര്‍ഡ്സ് നിയമത്തിന്റെ രണ്ടാം വകുപ്പു പ്രകാരമാണ് പിഎസ് സി ഉത്തരക്കടലാസുകള്‍ നശിപ്പിക്കുന്നത്. അടുത്തിടെ വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ നടന്നത് 2023 ജൂലൈ 13നായിരുന്നു. പിഎസ്സിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നു പ്രഖ്യാപിച്ചിരുന്നു.
Source link


