NEWS

ഫ്ലൈദുബായ്: ഇന്ത്യൻ പൈലറ്റ് ആരോഗ്യം വീണ്ടെടുക്കുന്നു


ദുബായ് / വാഷിങ്ടൻ ∙ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുംബാംഗങ്ങൾ, ഡോക്ടർമാർ, അധികൃതർ എന്നിവരുമായി എംബസി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതായും എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു. ആക്രമണത്തിനു പിന്നാലെ, ഫ്ലൈദുബായ് വിമാനം അടിയന്തരമായി നിലത്തിറക്കിയ സൗദിയിലെ തബൂക്ക് നഗരത്തിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിച്ചത്. പിറ്റേന്നുതന്നെ യുഎഇയിലേക്കു മാറ്റിയിരുന്നു.


Fashion ⏭️

Back to top button