BUSINESS
പലിശ നിരക്ക് 5.50% ആയി ഉയര്‍ത്തി ആര്‍ബിഐ; മാസ ഇഎംഐ കൂടും, എഫ്ഡി നിക്ഷേപകര്‍ക്ക് നേട്ടം

Repo Rate Hike: പശ്ചിമേഷ്യന്‍ യുദ്ധവും, വിലക്കയറ്റവും സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികള്‍ക്ക് തടയിടാന്‍ ആര്‍ബിഐ റിപ്പോ നിരക്ക് 5.50% ആയി ഉയര്‍ത്തി. ഇത് സാധാരണക്കാരുടെ മാസ ഇഎംഐ ഭാരം വര്‍ധിപ്പിക്കുമെങ്കിലും, പണപ്പെരുപ്പം നിയന്ത്രിക്കാനും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന എഫ്ഡി വരുമാനം ഉറപ്പാക്കാനും സഹായിക്കുമെന്ന് വിദഗ്ധര്‍. ആര്‍ബിഐയുടെ (RBI) പണനയ അവലോകന യോഗത്തിലെ (Monetary Policy Committee) പ്രധാന തീരുമാനങ്ങള്‍ താഴെ നല്കുന്നു.റിപ്പോ റേറ്റ് വര്‍ധിപ്പിച്ച് ആര്ബിഐറിസര്വ് ബാങ്ക് റിപ്പോ നിരക്ക് കാല് ശതമാനം (25 ബേസിസ് പോയിന്റ്) വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി. പണനയ സമിതിയിലെ എല്ലാ അംഗങ്ങളും ഒരുപോലെ നിരക്ക് വര്‍ധനയെ അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. 2025 -ല്‍ റിപ്പോ നിരക്കുകള്‍ കുറച്ചതിന് ശേഷം മാസങ്ങളോളം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനയാണിത്.എന്തുകൊണ്ട് റിപ്പോ റേറ്റ് കൂട്ടിപശ്ചിമേഷ്യയില് തുടരുന്ന യുദ്ധവും (West Asia War), അത് മൂലമുള്ള ആഗോള അസംസ്കൃത എണ്ണവില (Crude oil) വര്‍ധനയുമാണ് നിരക്കു വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണം. ഈ പ്രതിസന്ധികള്‍ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പത്തെ (retail inflation) നേരിട്ട് ബാധിക്കുന്നുണ്ട്. ഭക്ഷ്യവിലക്കയറ്റവും, വിപണിയിലെ മറ്റ് പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും നിയന്ത്രിച്ച് സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്തുക എന്നതാണ് ആര്‍ബിഐ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.സാധാരണക്കാരെ എങ്ങനെ ബാധിക്കുംസാധാരണക്കാരെ സംബന്ധിച്ച് 2 സാധ്യതകളാണ് ഉള്ളത്. ആദ്യത്തേത് വായ്പകള്‍ക്ക് ചിലവേറും എന്നതാണ്. ഹോം ലോണ്‍, വാഹന വായ്പ, പേഴ്സണല്‍ ലോണ്‍ തുടങ്ങിയവയുടെ പലിശ നിരക്ക് ബാങ്കുകള്‍ വര്‍ധിപ്പിക്കും. ഇതുവഴി നിലവിലെ വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുക (EMI) ഉയരും. പുതിയ വായ്പ എടുക്കുന്നവര്‍ക്കും ഇത് തിരിച്ചടിയാണ്.അതേസമയം റിപ്പോ ഉയര്‍ത്തിയത് നിക്ഷേപകര്‍ക്ക് നേട്ടമാണ്. വായ്പാ പലിശ ഉയരുന്നതിനൊപ്പം ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെയും (Fixed Deposits) പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കാം. ഇത് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന സാധാരണക്കാര്‍ക്ക് മികച്ച വരുമാനം നല്‍കും.വായ്പകള്‍ക്ക് ചിലവേറുന്നതോടെ വിപണിയിലെ പണമൊഴുക്ക് കുറയുകയും, അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താനും സാധിക്കും.ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യന്‍ റീട്ടെയില്‍ പണപ്പെരുപ്പത്തിലേക്ക് കടന്നുകയറാന്‍ തുടങ്ങിയതായി ആര്‍ബിഐ ഗവര്‍ണര്‍ നിരീക്ഷിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച (GDP growth) മികച്ച നിലയില്‍ തുടരുന്നുണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രിക്കേണ്ടത് അനിവാര്യമായതിനാലാണ് പലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.നിലവിലെ സാഹചര്യത്തില്‍ അടുത്ത കാലത്തൊന്നും ഇനി ഒരു റിപ്പോ നിരക്ക് കുറയ്ക്കല്‍ (Rate cuts) ഉണ്ടാകില്ലെന്നും, സാമ്പത്തിക സ്ഥിരതയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജിഡിപി വളര്‍ച്ച അനുമാനം ഈ വര്‍ഷത്തെ വളര്‍ച്ച: 7.1% രണ്ടാം പാദ അനുമാനം: 7.2% മൂന്നാം പാദ അനുമാനം: 6.9% നാലാം പാദ അനുമാനം: 6.8%പണപ്പെരുപ്പ അനുമാനം ഈ വര്‍ഷത്തെ വളര്‍ച്ച: 5.2% രണ്ടാം പാദ അനുമാനം: 4.9% മൂന്നാം പാദ അനുമാനം: 6% നാലാം പാദ അനുമാനം: 5.7%
Read News




