NEWS

നിർണായകമായത് നാട്ടുകാരുടെ മൊഴി; അഭിരാജിനെയും ആദിത്യനെയും പിടികൂടാൻ പൊലീസ് നടത്തിയത് സമാനതകളില്ലാത്ത അന്വേഷണം


ആദൂർ ∙ ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് പട്ടാപ്പകൽ 7.5 പവൻ സ്വർണം കവർന്ന കേസിൽ കൊല്ലം സ്വദേശികളായ 2 പേർ അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവും ഇരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയുമായ കൊല്ലം കൊട്ടാരക്കര ഏഴുകോൺ ഇടക്കിടം അഭി വിഹാറിൽ എസ്.അഭിരാജ് (33), പുനലൂർ മണിയാർ ചേലക്കാട്ട് ഹൗസിൽ ആർ.ആദിത്യൻ (26) എന്നിവരെയാണ് ആദൂർ സിഐ ഇ.അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കുണ്ടാർ ബള്ളക്കാടിലെ ഓട്ടോഡ്രൈവർ ബി.സദാനന്ദ നായ്ക്കിന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് ഏഴരപ്പവൻ സ്വർണം കവർന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20ന് ആണ് കവർച്ച നടന്നത്. കർണാടക റജിസ്ട്രേഷനുള്ള ബൈക്കിൽ പരിചിതരല്ലാത്ത രണ്ടുപേർ ഹെൽമറ്റ് ധരിച്ചു പോകുന്നത് കണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് കേസിൽ നിർണായകമായത്. നിലവിൽ എറണാകുളം കുമ്പളങ്ങിയിൽ താമസിക്കുന്ന അഭിരാജിനെ അവിടെനിന്നും ആദിത്യനെ പുനലൂരിലെ വീട്ടിൽനിന്നുമാണ് പിടികൂടിയത്. തൊണ്ടിമുതൽ കൊട്ടാരക്കരയിലെ ജ്വല്ലറിയിൽ വിറ്റെന്നാണ് ഇവരുടെ മൊഴി.ഈ രണ്ടു സ്ഥലത്തിലും ഇടയിലാണ് മോഷണം നടന്ന വീട്. അങ്ങനെ മണിക്കൂറുകൾ പരിശോധിച്ച് ബൈക്കിനെക്കുറിച്ച് ഏതാണ്ടു ധാരണയിലെത്തി. തിരിച്ചുപോകുന്ന ദൃശ്യവും ലഭിച്ചു. അതിനെ പിന്തുടർന്നുള്ള യാത്ര അവസാനിച്ചത് മൈസൂരുവിലായിരുന്നു. ജാൽസൂർ, സുള്ള്യ, മടിക്കേരി, കുശാൽനഗർ, ബോണിക്കുപ്പെ, സുൺടികോപ്പെ തുടങ്ങിയ ടൗണുകളിൽ നിന്നെല്ലാം ദൃശ്യങ്ങൾ ലഭിച്ചു. രണ്ടുപേരും മാറിമാറിയാണ് ബൈക്ക് ഓടിച്ചത്. 2 തവണ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു. ഒടുവിൽ മൈസൂരു യെലവല എന്ന സ്ഥലത്ത് ഇവർ ബൈക്ക് നിർത്തി ഹെൽമറ്റ് ഊരുന്ന ദൃശ്യം ലഭിച്ചു. ആദ്യമായി ഇവരുടെ ചിത്രം പൊലീസിനു ലഭിക്കുന്നത് അവിടെവച്ചാണ്.


Fashion ⏭️

Back to top button