NEWS

ജീവനെടുത്ത് ബംഗളൂരുവിലെ ഗതാഗതകുരുക്ക്: ചികിത്സ കിട്ടാതെ മലയാളിക്ക് ദാരുണാന്ത്യം

കെകെ സാജിർ,​ ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക്

ബംഗളൂരു: സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സകിട്ടാതെ മരിച്ചു. കണ്ണൂർ മട്ടന്നൂർ ഉളിയിൽ സ്വദേശി കെകെ സാജിർ (51) ആണ് മരിച്ചത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ജോലിയുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കാണാനാണ് സാജിർ ബംഗളൂരുവിലെത്തിയത്. തുടർന്ന് ഇലക്ട്രോണിസിറ്റി ഫ്ലൈഓവറിൽവച്ച് സാജിറും സുഹൃത്തും സഞ്ചരിച്ചിരുന്ന ജീപ്പ് ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. അരമണിക്കൂറോളം വാഹനത്തിലിരുന്നതിന് പിന്നാലെ സാജിറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരെ വിവരമറിയിച്ചെങ്കിലും ഗതാഗതക്കുരുക്കിനിടെ അവർക്കും സഹായവുമായി എത്താനായില്ല. മൂന്ന് കിലോമീറ്ററിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടന്നതിനാൽ സന്നദ്ധ പ്രവർത്തകർ നടന്ന് എത്തിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. തുടർന്ന് സാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു.

English Summary

A 51-year-old Malayali man from Uliyil in Kannur, Saju KK, died after getting stuck in heavy traffic in Bengaluru while on his way to meet a friend, reportedly without receiving timely medical treatment.
RELATED TOPICS: MALAYALI DIES IN BENGALURU, BENGALURU TRAFFIC, TREATMENT DELAYED TRAFFIC, BENGALURU MALAYALAM NEWS

Read News ⏭️

Back to top button