NEWS
‘ജനങ്ങളാണ് എന്റെ ദൈവം, എനിക്ക് കരുത്ത് നൽകട്ടെ; എതിർത്തവർ ജനാധിപത്യത്തിന്റെ ശക്തി എന്തെന്ന് പഠിപ്പിച്ചു’

ന്യൂഡൽഹി ∙ തന്റെ പൊതുജീവിതത്തിൽ തന്നെ എതിർത്തവർ ജനാധിപത്യത്തിന്റെ യഥാർഥ കരുത്ത് മനസിലാക്കാൻ സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരണാസിയിലും വഡ്നഗറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.‘‘എന്നെ എതിർത്തവർ ജനാധിപത്യത്തിന്റെ ശക്തി എന്താണെന്ന് എന്നെ പഠിപ്പിച്ചു. എന്റെ വിമർശകർ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ എനിക്ക് പ്രചോദനമായി. 2001ലെ ഭുജ് ഭൂകമ്പം പ്രതിസന്ധികളിൽ തളരാതെ പുനർനിർമാണവുമായി മുന്നോട്ടുപോകാൻ പഠിപ്പിച്ചപ്പോൾ, ചന്ദ്രയാൻ ദൗത്യം പരാജയങ്ങളിൽ നിന്ന് എങ്ങനെ ഉയർത്തെഴുന്നേൽക്കണമെന്ന് കാണിച്ചുതന്നു. കോവിഡ് മഹാമാരി രാജ്യത്തിന്റെ കൂട്ടായ ബോധത്തിന്റെ പ്രാധാന്യം മനസിലാക്കി തന്നു’’ – പ്രധാനമന്ത്രി പറഞ്ഞു.
Fashion ⏭️




