LIFESTYLE

അന്ന് ഗുണ്ടകൾ വെടിയുതിർത്തു! ഒടുവിൽ 50 വർഷം ജീവിച്ച വീട് ഒഴിയാൻ സൽമാൻ ഖാൻ; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡവീടോ?…


സൽമാൻ ഖാൻ എന്ന് കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിൽ ഓടിയെത്തുന്ന പലകാര്യങ്ങളിൽ ഒന്നാണ് മുംബൈ ബാന്ദ്രയിലെ ‘ഗാലക്‌സി അപ്പാർട്മെന്റ്സ്’. കഴിഞ്ഞ 50 വർഷത്തിലേറെയായി, കൃത്യമായി പറഞ്ഞാൽ 1974 മുതൽ സൽമാനും കുടുംബവും താമസിക്കുന്നത് ഈ വസതിയിലാണ്.എന്നാൽ, ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ഈ ഇടത്തുനിന്ന് പുതിയൊരു വീട്ടിലേക്ക് മാറാൻ ഒരുങ്ങുകയാണ് ഖാൻ കുടുംബം. ബാന്ദ്രയിൽ കടലിന് അഭിമുഖമായി ആറ് നിലകളുള്ള ഒരു പുതിയ ആഡംബര വസതി സൽമാനായി ഉടൻ ഉയരും.അമ്മയുടെ പ്ലോട്ടിൽ ഉയരുന്ന പുതിയ സ്വപ്നഭവനംദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ബാന്ദ്രയിലെ ചിമ്പായി പ്രദേശത്താണ് സൽമാൻ ഖാന്റെ പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലെ വസതിയായ ഗാലക്‌സി അപ്പാർട്മെന്റുകളിൽ നിന്ന് അൽപം മാത്രം അകലെയാണിത്. സൽമാന്റെ അമ്മ സൽമ ഖാന്റെ പേരിലുള്ള പ്ലോട്ടിലാണ് നിർമാണം നടക്കുന്നത്. മുൻപ് ഈ സ്ഥലത്ത് ഒരു ഇരുനില വീട് ഉണ്ടായിരുന്നുവെങ്കിലും ഘടനാപരമായ സുരക്ഷാപ്രശ്നങ്ങൾ കാരണം അത് പൊളിച്ചുമാറ്റിയിരുന്നു.ഏകദേശം 1014 ചതുരശ്ര മീറ്റർ ആണ് വീടിന്റെ ആകെ വിസ്തീർണം. ഗ്രൗണ്ട് ഫ്ലോർ, സ്റ്റിൽറ്റ് പാർക്കിങ് കൂടാതെ ആറ് നിലകളിലായാണ് ഈ വീട് ഒരുങ്ങുന്നത്. 2025 ഒക്ടോബറിന് കെട്ടിടത്തിന് ബിഎംസി ഐഒഡി ക്ലിയറൻസ് നല്‍കി. പിന്നാലെ ജൂൺ 16-ന് മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഓർമകളുടെ ‘ഗാലക്‌സി അപ്പാർട്മെന്റ്സ്’


Source link

CINEMA

CINEMA

Back to top button