LIFESTYLE
വീടിനു മുകളിൽ റൂഫിങ് ഷീറ്റ് ഇടാൻ അനുമതി വാങ്ങണോ? ഇട്ടാൽ അത് മറ്റൊരു നിലയായി കണക്കാക്കുമോ?

അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട നിർമാണ സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുന്നതുമൂലം ആ നിർമാണത്തിന് ലഭിച്ച അനുമതി റദ്ദാക്കുന്ന അവസ്ഥ ഉണ്ടാകുമോ? ചട്ടം 19 (5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തതിനുശേഷം സെക്രട്ടറിയെ അറിയിക്കാതിരുന്നാൽ പെർമിറ്റ് അസാധുവാകുന്നതാണ്.ബിൽഡിങ് പെർമിറ്റും ഡവലപ്മെന്റ് പെർമിറ്റും തമ്മിലുള്ള വ്യത്യാസമെന്താണ്? എല്ലാ നിർമാണങ്ങൾക്കും ഇവ രണ്ടും വാങ്ങേണ്ടതുണ്ടോ? ഒരു ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന (പ്ലോട്ട് സബ് ഡിവിഷൻ) വികസനത്തിനും പുനർവികസനത്തിനും നൽകുന്നതാണ് ഡവലപ്മെന്റ് പെർമിറ്റ്. ഒരു കെട്ടിടം നിർമിക്കുന്നതിനും പുനർനിർമിക്കുന്നതിനും നൽകുന്നതാണ് ബിൽഡിങ് പെർമിറ്റ്. എല്ലാ നിർമാണത്തിനും ഇവ ഒരുമിച്ച് ആവശ്യമാകണമെന്നില്ല. പ്ലോട്ട് സബ് ഡിവിഷൻ ചെയ്ത് നിർമാണം നടത്തുന്ന അവസരത്തിൽ ഇവ രണ്ടും ലഭ്യമാക്കേണ്ടതുണ്ട്. ഡവലപ്മെന്റ് പെർമിറ്റ് പ്രത്യേകം ആവശ്യമില്ലാത്ത നിർമാണങ്ങളിൽ ബിൽഡിങ് പെർമിറ്റ് ലഭിക്കുമ്പോൾ, ആ നിർമാണത്തിനുള്ള ഡവലപ്മെന്റ് പെർമിറ്റും ലഭ്യമായതായി കണക്കാക്കാം.കെട്ടിടങ്ങളുടെ മുകളിൽ ഷീറ്റ് റൂഫ് സ്ട്രക്ചർ നിർമിച്ചാൽ അത് മറ്റൊരു ഫ്ലോർ ആയി കണക്കാക്കി അനുമതി വാങ്ങേണ്ടതുണ്ടോ? കെട്ടിടത്തിന്റെ ഉയരം 10m ൽ അധികരിക്കാത്തതും 3 നില വരെയുള്ളതായ സിംഗിൾ ഫാമിലി റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് മുകളിൽ പരമാവധി 2.4m വരെ ഉയരമുള്ളതും 4 വശം തുറന്നതുമായ (ചട്ടം 74) ഷീറ്റ് റൂഫ് സ്ട്രക്ച്ചർ നിർമിച്ചാൽ മറ്റൊരു നിലയായി കണക്കാക്കുന്നതല്ല. എന്നാൽ മറ്റെല്ലാ വിനിയോഗത്തിലുമുള്ള കെട്ടിടങ്ങൾക്ക് മുകളിലുള്ള ഷീറ്റ് റൂഫ് കൺസ്ട്രക്ഷൻ മറ്റൊരു ഫ്ലോർ ആയി കണക്കാക്കുന്നതാണ്. ***വിവരങ്ങൾക്ക് കടപ്പാട്- കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019, KPBR-2019)
Cinema ⏭️




