NEWS
കായിക മേള: പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും

തിരുവനന്തപുരം: തൃശൂരിൽ സംസ്ഥാന സ്കൂൾകായിമേളയോടനുബന്ധിച്ച് നീന്തൽ മത്സരങ്ങൾ നടക്കുന്ന വേദിയുടെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസമാണ് തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താത്കാലിക മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റത്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയന് നിർദ്ദേശം നൽകി.




