NEWS

പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വെട്ടിക്കുറച്ച് നയാര എനർജി; എന്നു കുറയ്ക്കും പൊതുമേഖലാ കമ്പനികൾ?


പെട്രോൾ വില ലീറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വെട്ടിക്കുറച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണവിതരണക്കമ്പനി നയാര എനർജി. രാജ്യത്ത് 7000 പെട്രോൾ പമ്പുകളുള്ള എണ്ണക്കമ്പനിയാണ് നയാര എനർജി. കഴിഞ്ഞ ഒന്നരവർഷത്തിനിടെ മാത്രം 500 പുതിയ പമ്പുകൾ കമ്പനി തുറന്നിരുന്നു.പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് രാജ്യാന്തര ക്രൂഡോയിൽ വില കൂടിയതിന് ആനുപാതികമായി ഇന്ധനവില കൂട്ടിയ കമ്പനിയാണ് നയാരയും. കഴിഞ്ഞ മാർച്ചിൽ‌ ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കൂട്ടിയിരുന്നു. ഇതാണ് ഇപ്പോൾ ക്രൂഡോയിൽ വില കുറഞ്ഞതിനാൽ വെട്ടിക്കുറച്ചത്.ഇന്ത്യയിലെ പെട്രോൾ പമ്പുകളിൽ 90 ശതമാനവും പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടേതാണ്. അതേസമയം, ഇന്ന് പ്രാബല്യത്തിൽ വന്നവിധം എൽപിജി വിലയിൽ മാറ്റംവരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടുണ്ട്.


Source link

Back to top button