LIFESTYLE

വാടകവീട് റീപെയിന്റിങ് ചെയ്തില്ലെങ്കിൽ ഡെപ്പോസിറ്റ് തിരികെ നൽകില്ലെന്ന് ഉടമ: നിയമം ഇങ്ങനെ


വാടകവീട് ഒഴിയുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് പൂർണമായി തിരികെ കിട്ടുക എന്നത് പല മെട്രോ നഗരവാസികൾക്കും ഇന്ന് ഒരു ലോട്ടറിയടിക്കുന്നതിനു തുല്യമാണ്. അറ്റകുറ്റപ്പണികളുടെയും പെയിന്റിങ്ങിന്റെയും പേര് പറഞ്ഞ് വൻതുക ഈ നിക്ഷേപത്തിൽ നിന്ന് ഈടാക്കുന്നത് സാധാരണയായി മാറിയിരിക്കുന്നു. ഇത്തരത്തിൽ, മുംബൈ ചെമ്പൂരിലെ 1-ബിഎച്ച്കെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വാടകക്കാരന്റെ അനുഭവം ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഫ്ലാറ്റ് പുതുതായി റീപെയിന്റ് ചെയ്ത് നൽകിയില്ലെങ്കിൽ ഒരു ലക്ഷം രൂപയിലധികം വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകില്ലെന്ന വീട്ടുടമസ്ഥന്റെ നിലപാടാണ് തർക്കത്തിന് കാരണം.ചെമ്പൂരിലെ തർക്കവും റെഡ്ഡിറ്റിലെ ചർച്ചയുംവാടക കാലാവധി അവസാനിച്ചതിനെ തുടർന്ന് ചെമ്പൂരിലെ തന്റെ 1-ബിഎച്ച്കെ അപ്പാർട്മെന്റ് ഒഴിയാനുള്ള തീരുമാനം വാടകക്കാരൻ വീട്ടുടമസ്ഥനെ അറിയിച്ചിരുന്നു. എന്നാൽ, താൻ വാടകയ്ക്ക് നൽകുമ്പോൾ ഫ്ലാറ്റ് പുതുതായി പെയിന്റ് ചെയ്തിരുന്നതാണെന്നും, അതിനാൽ അത് അതേ അവസ്ഥയിൽ തന്നെ തിരികെ നൽകണമെന്നുമായിരുന്നു ഉടമസ്ഥന്റെ വാശി. അതുവരെ ഡെപ്പോസിറ്റ് തുകയെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും അദ്ദേഹം തയാറായില്ല. ഒരു ചെറിയ 1-ബിഎച്ച്കെ ഫ്ലാറ്റ് പെയിന്റ് ചെയ്യാൻ ഒരു ലക്ഷം രൂപയിലധികം ചെലവ് വരുമോ എന്ന വാടകക്കാരന്റെ ചോദ്യം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.‘വീട് വാടകയ്ക്കെടുത്തപ്പോൾ പെയിന്റ് ചെയ്തതിനാൽ അത് അതേ അവസ്ഥയിൽ തിരികെ ലഭിക്കണമെന്നാണ് ഉടമ പറയുന്നത്. നിക്ഷേപം തിരികെ നൽകുന്നതിനെക്കുറിച്ച് സംസാരിക്കാൻ പോലും അദ്ദേഹം തയാറല്ല. എന്നാൽ ഞങ്ങൾ താമസം മാറിയ ഉടൻ തന്നെ ഇവിടുത്തെ പെയിന്റ് അടർന്ന് പോകാൻ തുടങ്ങിയിരുന്നു. ചുവരിൽ തൊട്ടാൽ പെയിന്റ് ഇളകിപ്പോരുന്ന അവസ്ഥയാണ്, ഫർണിച്ചറിലും ഇതിന്റെ പാടുകൾ വീണിട്ടുണ്ട്. അന്ന് താമസം മാറാനുള്ള അടിയന്തിരാവസ്ഥ കാരണം ഞങ്ങൾ അത് കാര്യമാക്കിയില്ല. ഒരു ചെറിയ 1-ബിഎച്ച്കെ പെയിന്റ് ചെയ്യാൻ ഇത്രയും തുകയാകുമോ എന്ന് എനിക്കറിയില്ല. സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് ഇത്രയും വലിയ തുക പിടിച്ചുവയ്ക്കുന്നത് സാധാരണമാണോ? ഞാൻ ശരിക്കും ബുദ്ധിമുട്ടുകയാണ്’.വാടകക്കാരെ പിഴിഞ്ഞൂറ്റുന്ന ഇത്തരം പ്രവണതകൾ മുംബൈയിൽ മാത്രമല്ല, മറ്റ് പ്രമുഖ നഗരങ്ങളിലും വ്യാപകമാണ്. അടുത്തിടെ ബെംഗളൂരുവിലും സമാനമായ രണ്ട് സംഭവങ്ങൾ വലിയ വാർത്തയായിരുന്നു. ബെംഗളൂരുവിൽ 2.5 ബിഎച്ച്കെ അപ്പാർട്മെന്റ് ഒഴിഞ്ഞ ഒരു വാടകക്കാരന്റെ ഡെപ്പോസിറ്റിൽ നിന്ന് 51,000ത്തിലധികം രൂപയാണ് വീട്ടുടമസ്ഥൻ വെട്ടിക്കുറച്ചത്. വിദേശത്ത് (യുഎസ്) താമസിക്കുന്ന ഉടമസ്ഥൻ റീ പെയിന്റിങ്ങിനും ക്ലീനിങ്ങിനുമുള്ള ചെലവുകൾ ചൂണ്ടിക്കാണിച്ചാണ് ഈ തുക ഈടാക്കിയത്. ഇത് തനിക്ക് ‘മാനസിക പീഡനമായി’ മാറിയെന്നാണ് വാടകക്കാരൻ പ്രതികരിച്ചത്.മറ്റൊരു വാടകക്കാരന്റെ കരാറിൽ തന്നെ വീട് ഒഴിയുമ്പോൾ റീ പെയിന്റിങ് ചെലവുകൾക്കായി ഒരു മാസത്തെ വാടക നിക്ഷേപത്തിൽ നിന്ന് കുറയ്ക്കുമെന്ന വ്യവസ്ഥ വ്യക്തമായി ഉൾപ്പെടുത്തിയിരുന്നു.


Source link

CINEMA

CINEMA

Back to top button