BUSINESS

ഡീസല്‍ വിലയും കുറയും; പുതിയ ഇന്ധന തന്ത്രവുമായി ഇന്ത്യ, രാജ്യത്തിന്റെ തലവര മാറ്റുന്ന കണ്ടുപിടിത്തം ‘ഐസോബുട്ടനോള്‍’


I15 Diesel: എഥനോള്‍ പെട്രോളിന് പിന്നാലെ ഡീസലില്‍ വന്‍ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് പോലെ ഡീസലില്‍ ഇത് ദുഷ്‌കരമാണ്. എന്നാല്‍ ഇതിനുള്ള പ്രതിവിധിയായാണ് വിദഗ്ധര്‍ ഐസോബുട്ടനോള്‍ (Isobutanol) എന്ന തന്ത്രത്തെ കാണുന്നത്. ഇന്ത്യയുടെ ഇന്ധന മേഖലയില്‍ നടക്കുന്ന വന്‍ മാറ്റത്തെ കൂടി ഇത് അടയാളപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വായന തുടരുക. എന്താണ് ഐസോബുട്ടനോള്‍?എഥനോളിന് സമാനമായി ജൈവവസ്തുക്കളില്‍ (Biomass) നിന്നാണ് ഐസോബുട്ടനോളും നിര്‍മ്മിക്കുന്നത്. ഇതൊരു ബയോഫ്യുവല്‍ ആണ്. സാധാരണ എഥനോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ഊര്‍ജ്ജക്ഷമത വളരെ കൂടുതലാണ്. ഐസോബുട്ടനോള്‍ പെട്ടെന്ന് വെള്ളം വലിച്ചെടുക്കില്ല. അതിനാല്‍ തന്നെ എന്‍ജിന്‍ ഭാഗങ്ങള്‍ തുരുമ്പെടുക്കാനുള്ള സാധ്യത കുറവാണ്.ഡീസലിലെ സര്‍ക്കാര്‍ തന്ത്രം ഡീസലിലെ ഇന്ത്യയുടെ തന്ത്രമാണ് ഐസോബുട്ടനോള്‍. ആദ്യഘട്ടത്തില്‍ ഡീസലില്‍ 15% വരെ ഐസോബുട്ടനോള്‍ കലര്‍ത്താനാണ് ഇന്ത്യയുടെ പ്ലാന്‍. മുമ്പ് ഡീസലിലും 10% എഥനോള്‍ കലര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് പരാജയപ്പെട്ടിരുന്നു. ഇതിനുള്ള പ്രതിവിധിയായാണ് ശാസ്ത്രജ്ഞര്‍ ഐസോബുട്ടനോള്‍ വികസിപ്പിച്ചത്. ഇത് ഡീസലുമായി ലയിക്കും. സര്‍ക്കാരും ഐസോബുട്ടനോളും ഈ വര്‍ഷം തന്നെ ഡീസലില്‍ ഐസോബുട്ടനോള്‍ കലര്‍ത്താനുള്ള ഔദ്യോഗിക അനുമതിയും, നിര്‍ദ്ദേശവും പുറത്തിറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും, മന്ത്രാലയ സെക്രട്ടറി വി ഉമാശങ്കറും വ്യക്തമാക്കുന്നു. ഭാരത് പെട്രോളിയം (BPCL) ഇതിനോടകം പരീക്ഷണങ്ങളില്‍ വിജയം കണ്ടുകഴിഞ്ഞു. ഇന്ത്യയില്‍ പെട്രോളിനേക്കാള്‍ ഇരട്ടിയിലധികം ഡീസല്‍ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ഈ തന്ത്രം വളരെ പ്രധാനമാണ്. ഡീസലിന് എത്ര രൂപ വില കുറയും?എഥനോള്‍ പെട്രോളിന് സര്‍ക്കാര്‍ വലിയ ഇളവുകള്‍ നല്‍കുന്ന സമയമാണിത്. കഴിഞ്ഞ ദിവസം ഇ22 മുതല്‍ ഇ30 വരെയുള്ള പെട്രോള്‍ ഗ്രേഡുകളുടെ എക്‌സ്‌സൈസ് ഡ്യൂട്ടിയും മറ്റും കേന്ദ്രം പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. അടൃത്തിടെ പുറത്തിറക്കിയ ഇ85 ഗ്രേഡ് പെട്രോളിന് സാധാരണ പെട്രോളിനേക്കാള്‍ ലിറ്ററിന് 20 രൂപയോളം കുറവുമുണ്ട്. ഡീസലില്‍ ആദ്യഘട്ട 15% ഐസോബുട്ടനോള്‍ ചേര്‍ക്കാനാണ് പദ്ധതി. അതിനാല്‍ തന്നെ ഡീസലിന്റെ വിപണി വിലയില്‍ പെട്ടെന്ന് വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഡീസലിലെ ഐസോബുട്ടനോള്‍ അളവ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഇളവും കൂടുമെന്ന കാര്യം ഉറപ്പാണ്. ഐസോബുട്ടനോള്‍ ഡീസലിന്റെ പ്രത്യേകതകള്‍റിപ്പോര്‍ട്ടുകള്‍ പ്രകാരം എഥനോള്‍ പോലെ ഐസോബുട്ടനോള്‍ ഇന്ധനക്ഷമത കുറയ്ക്കില്ല. ഈ തന്ത്രം ഡീസലിന് അനുയോജ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. കാറുകളിലെയും, ട്രക്കുകളിലെയും നിലവിലുള്ള ഡീസല്‍ എന്‍ജിനുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ തന്നെ ഈ ഇന്ധനം ഉപയോഗിക്കാന്‍ സാധിച്ചേക്കും. പൈപ്പുകള്‍, എന്‍ജിന്‍ ഘടകങ്ങള്‍ എന്നിവ ബാധിക്കപ്പെടില്ല. ഐസോബുട്ടനോള്‍ ഡീസല്‍ പൂര്‍ണ്ണമായി കത്തുന്നതുകൊണ്ട് തന്നെ ഡീസല്‍ വണ്ടികളില്‍ നിന്നുള്ള കറുത്ത പുകയും, നൈട്രജന്‍ ഓക്‌സൈഡ് മലിനീകരണവും ഗണ്യമായി കുറയും. ഇത് നിലവില്‍ ഡീസലുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. സാധാരണക്കാര്‍ നേട്ടമാകുന്നതെങ്ങനെ? ഭാവിയില്‍ ഡീസല്‍ വില കുറയുമെന്നതു തന്നെയാണ് പ്രധാന നേട്ടം. പരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറയുമെന്നതിനാല്‍ ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം കമ്പനികള്‍ തുടര്‍ന്നേക്കാം. കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും, കരിമ്പില്‍ നിന്നുമാണ് ഐസോബുട്ടനോളും നിര്‍മ്മിക്കുന്നത്. അതിനാല്‍ കര്‍ഷകര്‍ക്ക് പുതിയ വരുമാന സാധ്യതയാണ്. ആഗോള എണ്ണവില വര്‍ധനകളെ ഒരു പരിധിവരെ നേരിടാനുള്ള പ്രതിരോധ ശേഷി ഇന്ത്യയ്ക്ക് കൈവരും. ഇതുവഴി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയും. ആളുകളുടെ പോക്കറ്റ് സേഫാക്കും. കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കു വലിയ ആശ്വാസമാകും.ഇന്ത്യയുടെ നേട്ടങ്ങള്‍?ഇന്ത്യ നിലവില്‍ 85 ശതമാനത്തിലധികം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുന്നത്. ഡീസലില്‍ 15% ബയോഫ്യുവല്‍ വരുന്നതോടെ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ കഴിയും. ഇത് കോടിക്കണക്കിന് രൂപയുടെ വിദേശനാണയം സേവ് ചെയ്യാന്‍ സാധിക്കും. ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കും.


Source link

Back to top button