SPORTS
സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് വിടുന്നു? ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു; മറ്റു ‘സൂചനകളും’ കണ്ടെത്തി ആരാധകർ

മുംബൈ ∙ കരിയറിലെ ഏറ്റവും ദുർഘടമായ ഘട്ടത്തിലൂടെയാണ് സൂര്യകുമാർ യാദവ് കടന്നുപോകുന്നത്. ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പടിയിറങ്ങേണ്ടി വന്ന താരത്തിന് ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. ഇനിയൊരു തിരിച്ചുവരവ് താരത്തിന് സാധ്യമാണോയെന്നത് വലിയ ചോദ്യചിഹ്നമാണ്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക എന്നത് വലിയൊരു ദൗത്യമാണെന്നിരിക്കെ, മുംബൈ ഇന്ത്യൻസിലെ സൂര്യകുമാറിന്റെ നാളുകളും അവസാനിച്ചേക്കുമെന്നാണ് സൂചന. സൂര്യകുമാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിലും മുംബൈ ഇന്ത്യൻസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമില്ല. ഹാർദിക്കും മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു വന്മരങ്ങളായ രോഹിത് ശർമയ്ക്കും എം.എസ്. ധോണിക്കുമൊപ്പം നിൽക്കുന്ന ചിത്രം മാത്രമാണ് മുംബൈ ഇന്ത്യൻസ് ടീമുമായി ബന്ധപ്പെട്ട് സൂര്യകുമാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്. എന്നാൽ ഈ ഐപിഎൽ സീസണിൽ 20.77 ശരാശരിയിൽ വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് മുംബൈയ്ക്കായി നേടാനായത്. പത്തു ടീമുകളുള്ള ടൂർണമെന്റിൽ, പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. രണ്ട് അർധസെഞ്ചറികൾ മാത്രമാണ് സൂര്യയ്ക്കു നേടാനായത്. ഐപിഎലിനു തൊട്ടുപിന്നാലെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സൂര്യയെ നീക്കി. പകരം ശ്രേയസ്സ് അയ്യരെ നിയോഗിക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിലാണ് സൂര്യ മുംബൈ ഇന്ത്യൻസും വിടുകയാണെന്ന അഭ്യൂഹം പരന്നത്.
Source link


