LIFESTYLE

വാഹനങ്ങൾക്ക് ഇഷ്ടമുള്ള നിറങ്ങൾ നൽകാം! ഈ മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ എംവിഡി

തിരുവനന്തപുരം: വാഹനപ്രേമികൾ ഏറെ കാത്തിരുന്ന മാറ്റങ്ങൾ നടപ്പാക്കുന്നതിനുള്ള റിപ്പോർട്ട് സമർപ്പിച്ച് കേരള മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 18 ഇന രൂപമാറ്റങ്ങൾക്ക് ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് എംവിഡി തയ്യാറാക്കിയിരിക്കുന്നത്. സുപ്രീംകോടതിയുടെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള 18 തരത്തിലുള്ള മോഡിഫിക്കേഷനുകൾ ഇനി നിയമതടസമില്ലാതെ വാഹന ഉടമകൾക്ക് ചെയ്യാൻ സാധിക്കും. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്. വാഹനത്തിന്റെ ഒറിജിനൽ രജിസ്ട്രേഷനിൽ മാറ്റം വരാത്ത രീതിയിൽ ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും. മറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള സ്റ്റിക്കറുകളും ചിത്രങ്ങളും വാഹനത്തിൽ പതിപ്പിക്കുന്നതിനും റിപ്പോർട്ടിൽ അനുമതിയുണ്ട്.

യുവാക്കൾ ഇഷ്ടപ്പെടുന്ന മാറ്റങ്ങളും വാഹനത്തിൽ ഇനി കൊണ്ടുവരാൻ സാധിക്കും. അനുമതി ലഭിച്ചാൽ വാഹനത്തിൽ പല നിറത്തിലുള്ള ലൈറ്റുകളും സ്പീക്കറുകളും അനുവദിക്കും. സീറ്റ് കവർ, ഫ്ളോർ മാറ്റ്, സ്റ്റിയറിംഗ് വീൽ കവർ, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് എന്നിവ ഉപയോഗിക്കുന്നതിന് തടസമില്ല. 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സൺഫിലിംസ് വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. ​


Source link

Back to top button